ആർപ്പോ…. ഇർറോ….കൊയിലാണ്ടിയിൽ ആരവങ്ങളുയരുന്നു; അവശേമായി മലബാർ ജലോത്സവം വരുന്നു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ ഇനി ആരവത്തിന്റെയും ആവേശത്തിന്റെയും നാളുകളാണ്, മലബാർ ജലോത്സവത്തിനായി ഒരുങ്ങി നാട്. സഞ്ചാരികളുടെ പറുദീസയായ അകലാപ്പുഴയിലാണ് തോണിതുഴച്ചില്‍ ഉൾപ്പെടെയുള്ള മത്സരം ഒരുങ്ങുന്നത്. കൈത്തോടുകളും തെങ്ങിന്‍തോട്ടങ്ങളും പിന്നെ കണ്ടല്‍ക്കാടുമെല്ലാമായി നില്‍ക്കുന്ന പകരംവയ്ക്കാനില്ലാത്ത പ്രകൃതി ഭംഗി ആസ്വദിച്ച് കൊണ്ട് കാണികൾക്ക് മത്സരങ്ങളുടെ അവശേത്തിലേക്കിറങ്ങാം.

സെപ്റ്റംബര്‍ പതിനൊന്നിനാണ് മലബാര്‍ ജലോത്സവം ഒരുക്കിയിരിക്കുന്നത്. കൊടക്കാട്ടുംമുറി വീവണ്‍ കലാസമിതിയുടെയും ഡി.വൈ.എഫ്.ഐയും സംയുക്തമായാണ് അകലാപ്പുഴയില്‍ ജലോത്സവം സംഘടിപ്പിക്കുന്നത്. അതിനായുള്ള സംഘാടക സമിതി രൂപവല്‍ക്കരിച്ചു.

സ്വാഗതസംഘം രൂപവല്‍ക്കരണ യോഗം നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍മാര്‍ കെ ഷിജു ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ വി രമേശന്‍ അധ്യക്ഷത വഹിച്ചു. എന്‍ കെ ഭാസ്‌ക്കരന്‍, പി സിജീഷ്, കെ വിനീഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികളായി പി സിജീഷ് (ചെയര്‍മാന്‍), കെ വിനീഷ് (ജനറല്‍ കണ്‍വീനര്‍), ടി നിഷാദ് (ഖജാന്‍ജി) എന്നിവരെ തിരഞ്ഞെടുത്തു.