സി.പി.എം പയ്യോളി ഏരിയ സമ്മേളനം ഡിസംബര്‍ 7,8 തിയ്യതികളില്‍; മൂടാടിയില്‍ മഹിളാ സംഗമം ചേര്‍ന്നു


പയ്യോളി: മൂടാടി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഹിളാ സംഗമം സംഘടിപ്പിച്ചു. ഡിസംബര്‍ 7,8 തിയ്യതികളില്‍ നന്തിയില്‍ വച്ച് നടക്കുന്ന സിപിഐഎം പയ്യോളി ഏരിയ സമ്മേളനത്തിന്റെ അനുബന്ധ പരിപാടിയായാണ് വനിതാ സംഗമം സംഘടിപ്പിച്ചത്.

സിനി ആര്‍ട്ടിസ്റ്റും പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന കമ്മിറ്റി അംഗവുമായ ഗായത്രി വര്‍ഷ ഉദ്ഘാടനം ചെയ്തു. സ്ത്രീപക്ഷ നിലജനാധിപത്യ മഹിള അസോസിയേഷന്‍ ഏരിയ പ്രസിഡന്റ് സി.വി ശ്രുതി അധ്യക്ഷയായ ചടങ്ങില്‍ ജില്ലാ സെക്രട്ടറി കെ.പുഷ്പജ, പ്രസിഡന്റ് ഡി ദീപ, പി.കെ ഷീജ, കെ. സിന്ധു എന്നിവര്‍ സംസാരിച്ചു. ഏരിയ സെക്രട്ടറി എം പി അഖില സ്വാഗതവും അനിത കുന്നുമ്മല്‍ നന്ദിയും പറഞ്ഞു.