‘മഹാത്മജിയുടെ ജീവിതം തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിന് പഠിക്കാനുള്ള മഹത്തായ സന്ദേശം’; കൂത്താളിയില്‍ ഗാന്ധിജയന്തി പിപുലമായി ആചരിച്ച് മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ്


പേരാമ്പ്ര: ഗാന്ധിജയന്തി ദിനാഘോഷ പരിപാടിയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചവരെയും ആദരിച്ച് കൂത്താളി മഹാത്മാ ഗ്രാമോദയ ചാരിറ്റബിള്‍ ട്രെസ്റ്റ്. പരിപാടി കണ്ണൂര്‍ ജില്ലാ ജഡ്ജി ആര്‍.എല്‍ ബൈജു ഉദ്ഘാടനം ചെയ്തു.
മഹാത്മജിയുടെ ജീവിതം തന്നെയാണ് ഇന്നത്തെ കാലഘട്ടത്തിന് പഠിക്കാനുള്ള മഹത്തായ സന്ദേശമെന്ന് അദ്ദേഹം പറഞ്ഞു.

ചടങ്ങില്‍ സ്വാതന്ത്ര്യ സമര സേനാനികളായ അരയങ്ങാട്ട് കൃഷ്ണന്‍ മാസ്റ്ററുടെ മകളായ സരോജനി അമ്മ, ഡോക്ടര്‍ അരുണ്‍, കോലാലമ്പുരില്‍ നടന്ന കരാട്ടെ ചാമ്പ്യാന്‍ ഷിപ്പില്‍ പങ്കെടുത്ത കിരണ്‍, സിദ്ധാര്‍ഥ്, പുണ്യ, സൗരവ്, സൈനികന്‍ പി. ശശി, അധ്യാപകന്‍ കെ.വി ശശികുമാര്‍ എന്നിവരെ ആദരിച്ചു. കൂടാതെ ടി.വി ലക്ഷ്മി അമ്മ, സി.ടി ദാമോദരന്‍ നായര്‍, വി.കെ ബാലചന്ദ്രന്‍ എന്നിവരുടെ സ്മരണയ്ക്കായി ജില്ലാതല സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്വാതന്ത്ര്യ സമര ക്വിസ് മത്സരവും സംഘടിപ്പിച്ചു.

മത്സരത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ വൈഗ ബി. നായര്‍ (നൊച്ചാട് എച്.എസ്) ഇഷാന്‍ ദേവ് വി.എച്.എസ്.എസ് വടക്കുമ്പാട്, ആതിര പി.ടി വി.എച്ച്.എസ്.എസ് വടക്കുമ്പാട്, യുപി വിഭാഗത്തില്‍ ഫൈഫ മെഹറിന്‍ കൂത്താളി, റിയ നസ്രിന്‍ വാല്ല്യകോട് യുപി സ്‌കൂള്‍, സിദ്ധാര്‍ഥ് കെ. എന്നിവര്‍ മത്സരത്തില്‍ വിജയിച്ചു.

പേരാമ്പ്ര സെന്റ് മീരസ് പിബ്ലിക് സ്‌കൂളിലെ നിഹാര പ്രാര്‍ത്ഥനയും, ട്രെസ്റ്റ് ജനറല്‍ സെക്രട്ടറി ടി.വി മുരളി സ്വാഗതവും
ട്രെസ്റ്റ് പ്രസിഡന്റ് ഇ.ടി സത്യന്‍ അധ്യക്ഷതയും വഹിച്ചു. ചടങ്ങില്‍ ഡോ :സി.കെ വിനോദ് മുഖ്യാഥിതി ആയിരുന്നു. ഡോ :സി കെ വിനോദ് മുഖ്യാഥിതി ആയിരുന്നു. മോഹനന്‍ കോഴിക്കോട്, കെ. രാഗിത, വിനോയ് ശ്രീവിലാസ്, സി. പ്രേമന്‍, തണ്ടോറ ഉമ്മര്‍, എ.കെ ചന്ദ്രന്‍, പി.ആദര്‍ശ്, എന്‍. നിജേഷ്, പ്രസി ആര്‍പ്പം കുന്നത്ത്, ഒ.സി ലീന, പി.കെ നൗജിത്, വി. വിജിനീഷ്, എന്‍. പി ശ്യാമള, ടി.വി മാധവന്‍ രാജന്‍ കുന്നത്ത്, സി.ടി ധന്യ, കെ.പി സുരേഷ് കുമാര്‍, സതി സതീശന്‍ എന്നിവര്‍ സംസാരിച്ചു.