തിരുവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലിംഫെഡിമ ക്ലിനിക്ക് പ്രവര്‍ത്തനം തുടങ്ങി


കൊയിലാണ്ടി: പന്തലായനി ബ്ലോക്ക് പഞ്ചായത്ത് ബ്ലോക്ക് തിരൂവങ്ങൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലിംഫെഡിമ ക്ലിനിക്ക് പ്രവര്‍ത്തനം ആരംഭിച്ചു. ക്ലിനിക്ക് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ ചെയര്‍മാന്‍ കെ.അഭിനീഷ് അദ്ധ്യക്ഷത വഹിച്ച പരിപാടിയില്‍ ബ്ലോക്ക് വൈസ് പ്രസിഡന്റ് ചൈത്ര വിജയന്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാരായ സുഹറ ഖാദര്‍, എം.പി.മൊയ്തീന്‍ കോയ, ഗ്രാമ പഞ്ചായത്ത് മെമ്പര്‍ ശബ്‌ന, എല്‍.എച്ച്.എസ് സ്വപ്‌ന, എച്ച്.എം.സി അംഗം വീര്‍വീട്ടില്‍ മോഹനന്‍, എന്നിവര്‍ സംസാരിച്ചു.

മെഡിക്കല്‍ ഒഫീസര്‍ ഡോ: ഷീബ പദ്ധതി വിശദീകരിച്ചു. ചടങ്ങിന് എച്ച്.സി ജോയ് തോമസ് സ്വാഗതവും എച്ച്.ഐ സജീഷ് നന്ദിയും പറഞ്ഞു.