ചെങ്ങോട്ടകാവ് പാലത്തില്‍ ലോറി കുടുങ്ങി; വന്‍ ഗതാഗതക്കുരുക്ക്


കൊയിലാണ്ടി: ചെങ്ങോട്ട്കാവ് പാലത്തില്‍ ലോറി കുടുങ്ങി വന്‍ ഗതാഗതക്കുരുക്ക്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പാലത്തില്‍ വെച്ച് ലോറി ബ്രേക്ക് ഡൗണ്‍ ആയതിനാല്‍ വലിയ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.

കോഴിക്കോടേയ്ക്ക് ചരക്ക് കയറ്റിപ്പോകുന്ന ലോറിയാണ് കുടുങ്ങിയത്. ബസ്സുകളും കാറുകളും ഇരുചക്രവാഹനങ്ങളും ഉള്‍പ്പടെ നിരവധി വാഹനങ്ങളാണ് റോഡില്‍ കുടുങ്ങിക്കിടക്കുന്നത്. ഇരുവശങ്ങളിലേയ്ക്കും വാഹനങ്ങളുടെ നീണ്ടനിരയാണുള്ളത്.