വാല്യക്കോട് കനാലില്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളി; മൂന്നുപേര്‍ പിടിയില്‍


പേരാമ്പ്ര: പേരാമ്പ്ര-മേപ്പയ്യൂര്‍ റോഡിലെ വാല്യക്കോട് കനാലില്‍ ലോറിയില്‍ കക്കൂസ് മാലിന്യം തള്ളിയ മൂന്നുപേര്‍ പിടിയില്‍. പെരിന്തല്‍മണ്ണ സ്വദേശി മുഹമ്മദ് ഫായിസ്, പട്ടാമ്പി സ്വദേശി ഷൗക്കത്തലി, തൃശൂര്‍ സ്വദേശി ജിജോ മാത്യു എന്നിവരാണ് അറസ്റ്റിലായത്.

നാലുദിവസം മുമ്പാണ് സംഭവം. ലോറിയില്‍ കക്കൂസ് മാലിന്യവുമായെത്തിയ ഇവര്‍ വാല്യക്കോട് കനാലിന് സമീപം മാലിന്യം തള്ളുകയായിരുന്നു. പ്രദേശവാസികളുടെ പരാതിയില്‍ പേരാമ്പ്ര പൊലീസാണ് അന്വേഷണം നടത്തി പ്രതികളെ പിടികൂടിയത്.

കോടതിയില്‍ ഹാജരാക്കിയ മൂന്ന് പ്രതികളെയും 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.