ചങ്ങരംവെള്ളി കച്ചേരിത്താഴയ്ക്ക് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി കനാലിലേക്ക് മറിഞ്ഞു


Advertisement

അഞ്ചാംപീടിക: കൊയിലാണ്ടി-പേരാമ്പ്ര റൂട്ടിൽ ചങ്ങരംവെള്ളി കച്ചേരിത്താഴയ്ക്ക് സമീപം നിയന്ത്രണം വിട്ട ടിപ്പർ ലോറി കനാലിലേക്ക് മറിഞ്ഞ് അപകടം. മെറ്റൽ കയറ്റി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്. ഇന്നലെ വെെകീട്ടാണ് അപകടം സംഭവിച്ചത്.

Advertisement

കച്ചേരിത്താഴയിൽ നിന്ന് കനാൽറോഡിലുടെ സഞ്ചരിക്കുകയായിരുന്ന ലോറി നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കനാലിന് സമീപത്തായി സുരക്ഷയ്ക്കായി ഒരുക്കിയ കോൺക്രീറ്റ് ഭിത്തികൾ ഇടിച്ച് തെറിപ്പിച്ചാണ് ലോറി മറിഞ്ഞത്. വാഹനത്തിൽ നിന്നും ഡ്രെെവറും സഹായിയും ചാടി രക്ഷപ്പെട്ടതിനാൽ കൂടുതൽ അപകടങ്ങൾ സംഭവിച്ചില്ല.

Advertisement

അപകടത്തിൽ ലോറിയുടെ മുൻശത്തെ ​ഗ്ലാസ് തകർന്നു. ക്രെയിനും ജെസിബിയും ഉപയോ​ഗിച്ച് രാത്രി തന്നെ ലോറി കനാലിൽ നിന്നും മാറ്റി.

Advertisement