ജോലിയാണോ അന്വേഷിക്കുന്നത്? ജില്ലയിലെ വിവിധയിടങ്ങളില്‍ താല്‍ക്കാലിക നിയമനം, വിശദാംശങ്ങള്‍
കൊയിലാണ്ടി: സാമൂഹ്യനീതി വകുപ്പിന് കീഴില്‍ വെള്ളിമാടുകുന്ന് പ്രവര്‍ത്തിക്കുന്ന ഗവ ആശാഭവനില്‍ (പുരുഷന്) കരാര്‍ അടിസ്ഥാനത്തില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. വേതനം 24520 രൂപ. യോഗ്യത: പ്ലസ്ടു, ജെ.പി.എച്ച്.എന്‍/പ്ലസ്ടു, എ.എന്‍.എം കോഴ്സ് പാസായവര്‍. പ്രായപരിധി: 50 വയസ്സ്. ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകള്‍ സഹിതം ഒക്ടോബര്‍ 11ന് രാവിലെ 10 മണിക്ക് കൂടിക്കാഴ്ചക്ക് ഹാജരാകണം.
കൂടുതല്‍ വിവരങ്ങള്‍ക്ക്: 8714619987, 0495 2732454
ജില്ലയിലെ ഗവ. ആയുര്‍വ്വേദ സ്ഥാപനങ്ങളില്‍ ആയൂര്‍വ്വേദ ഫാര്‍മസിസ്റ്റ്, ആയുര്‍വ്വേദ നഴ്സ് തസ്തികയിലെ താല്‍ക്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി ഒക്ടോബര്‍ 19 ന് രാവിലെ 11 മണിക്ക് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ (ഐ.എസ്.എം) വെച്ച് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ രേഖകള്‍ സഹിതം കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
ഫോണ്‍ : 0495 2371486