ജോലിയാണോ അന്വേഷിക്കുന്നത്? പന്തലായനി ബ്ലോക്ക് തല തൊഴില്‍മേള ഡിസംബര്‍ എട്ടിന്
കൊയിലാണ്ടി: കുടുംബശ്രീ ജില്ലാ മിഷന്‍ കോഴിക്കോടും കൊയിലാണ്ടി നഗരസഭയും സംഘടിപ്പിക്കുന്ന പന്തലായനി ബ്ലോക്ക് തല തൊഴില്‍മേള ഡിസംബര്‍ എട്ട് ഞായറാഴ്ച നടക്കും. കോതമംഗലം ജി.എല്‍.പി സ്‌കൂളിലാണ് മേള നടക്കുന്നത്. ഉദ്യോഗസ്ഥികളുടെ രജിസ്‌ട്രേഷന്‍ രാവിലെ ഒമ്പത് മണിമുതല്‍ ആരംഭിക്കും.
തൊഴില്‍മേള പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.ബാബുരാജ് നിര്‍വഹിക്കും. ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയുടെ അഞ്ച് കോപ്പികള്‍ കൊണ്ടുവരണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടുക: 9633094154
രജിസ്റ്റര്‍ ചെയ്യാനുളള ലിങ്ക്: https://docs.google.com/forms/d/e/1FAIpQLSfJys6qy6eq8i-ggP6kZmCE04wBe5VIHlh9YW8pnCulLwfpxg/viewform?usp=send_form