വരവേറ്റത് ഒരുനാട് മുഴുവന്‍; പെരുവട്ടൂര്‍ വിയ്യൂര്, ഇല്ലത്ത്ത്താഴ വഴി മേപ്പയൂരിലേയ്ക്കുള്ള പുതിയ ബസ്സിന് സ്വീകരണവുമായി നാട്ടുകാര്‍
കൊയിലാണ്ടി: പുതുതായി ആരംഭിച്ച പെരുവട്ടൂര്‍, വിയ്യൂര്, ഇല്ലത്ത്ത്താഴ വഴി മേപ്പയൂരിലേയ്ക്കുള്ള ബസ്സിന് നാട്ടുകാരുടെ സ്വീകരണം. രാവിലെ 7 മണിയ്ക്ക് വിയ്യൂര്‍ ശ്രീ വിക്ഷ്ണു ക്ഷേത്രപരിസരത്തു വെച്ച് ഒമ്പതാംവാര്‍ഡ് കൗണ്‍സിലര്‍ അരിക്കല്‍ ഷീബയുടെ നേതൃത്വത്തില്‍ ശ്രീരാംബസ്സിന് സ്വീകരണം നല്‍കി.
വരവേല്‍പ്പിന്റെ ഭാഗമായി ലഡുവിതരണം നടത്തി. ഡി.ഡി.സി. പ്രസിഡണ്ട് അഡ്വ: കെ. പ്രവീണ്‍കുമാര്‍, നടേരിഭാസ്‌ക്കരന്‍, അഡ്വ: പി.ടി ഉമേന്ദ്രന്‍, മഠത്തില്‍ പ്രമോദ്മാസ്റ്റര്‍, പുളിക്കൂല്‍രാജന്‍, അരീക്കല്‍ചന്ദ്രന്‍, വിനോദ് മണക്കുളങ്ങര, ജനാര്‍ദ്ദനന്‍ മാണിക്കോത്ത്, ആര്‍.ടി ശ്രീജിത്ത്, ശരത് ശരവണ, മഹേഷ് വി.കെ, ബാലചന്ദ്രന്‍മാസ്റ്റര്‍ എന്നിവരും നാട്ടുകാരും പങ്കെടുത്തു.