അപകടകരമാംവിധം ബസ്സ് ഇന്നോവയിലേയ്ക്ക് ഓടിച്ചുകയറ്റി; കൊയിലാണ്ടി- വടകര റൂട്ടിലോടുന്ന ശ്രീരാം ബസ്സ് നാട്ടുകാര്‍ തടഞ്ഞു


Advertisement

കൊയിലാണ്ടി: കൊയിലാണ്ടി- വടകര റൂട്ടിലോടുന്ന ബസ്സ് ഇന്നോവ കാറിനെ ഇടിച്ചുകേറ്റി. കൊയിലാണ്ടി സ്‌റ്റേഡിയത്തിന് സമീപത്ത് വെച്ച് ഇന്ന് ഇന്ന് വെെകീട്ട് 6 മണിയോടെയായിരുന്നു സംഭവം. കൊയിലാണ്ടി വടകര റൂട്ടിലോടുന്ന  KL 56 Y 1123 ശ്രീരാം ബസ്സാണ് ഇന്നോവ കാറിനെ മറികടക്കുന്നതിനിടയില്‍ ഇടിച്ചത്.

Advertisement

ഏതാണ്ട് കെ.ഡി.സി ബാങ്ക് മുതല്‍ ഈ ബസ്സ് ഇന്നോവയുടെ പിറകില്‍ ഇടിക്കാനെന്ന മട്ടില്‍ വരികയായിരുന്നുവെന്ന് ഇന്നോവയിലെ യാത്രക്കാര്‍ പറഞ്ഞു. സ്‌റ്റേഡിയത്തിന് സമീപത്ത് വെച്ച് ഇന്നോവയെ മറികടക്കുന്നതിനിടയില്‍  ഇടിച്ചുകേറ്റുകയായിരുന്നു. ഇതേ തുടര്‍ന്ന് താലൂക്ക് ആശുപത്രിയിക്ക് സമീപത്തുവെച്ച് ബസ്സ് നാട്ടുകാര്‍ തടഞ്ഞു.

Advertisement

നാട്ടുകാര്‍ ബസ്സ് തടഞ്ഞപ്പോള്‍ ബസ് ഡ്രൈവര്‍ ഇത് ശ്രദ്ധിയ്ക്കാതെ മുന്നോട്ട് കേറ്റുകയായിരുന്നു. സംഭവത്തില്‍ ഇന്നോവയ്ക്ക് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. ഇത് ചോദിക്കുവാന്‍ തുനിഞ്ഞ ഇന്നോവയുടെ ഡ്രൈവറെ ബസ്സിലെ ഡ്രൈവര്‍ അടിച്ചു. തുടര്‍ന്ന് നാട്ടുകാര്‍ ഇടപെടുകയായിരുന്നു. ഇന്നോവയില്‍ സഞ്ചരിച്ച  യാത്രക്കാര്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ബസ്സ് പോലീസ് കസ്റ്റഡിയിലെടുത്തു.

 

 

Advertisement