കോഴിക്കോട് കൂടരഞ്ഞിയില്‍ പുലിയെ കണ്ടെന്ന് നാട്ടുകാര്‍; പുലിയെന്ന് തോന്നിപ്പിക്കുന്ന ജീവി റോഡ് മുറിച്ച് കടക്കുന്ന ദൃശ്യങ്ങള്‍ പകര്‍ത്തി യാത്രക്കാര്‍


Advertisement

കോഴിക്കോട്: കോഴിക്കോട് കൂടരഞ്ഞി പൂവാറന്‍തോട് പുലിയെ കണ്ടെന്ന് നാട്ടുകാര്‍. രണ്ട് ദിവസം മുമ്പ് രാത്രി പുലിയെന്ന് സംശയിക്കുന്ന ജീവി റോഡ് മുറിച്ചു കടക്കുന്ന ദൃശ്യങ്ങള്‍ പ്രദേശത്തെ കാര്‍ യാത്രക്കാര്‍ പകര്‍ത്തിയിരുന്നു. ഇതോടെ ഭീതിയിലാണ് പ്രദേശവാസികള്‍.

Advertisement

ഇതേത്തുടര്‍ന്ന് വനംവകുപ്പും നാട്ടുകാരും തെരച്ചില്‍ നടത്തിയെങ്കിലും പുലിയുടെ സാന്നിധ്യം കണ്ടെത്താനായില്ല. നാട്ടുകാരുടെ ഭീതിയകറ്റാന്‍ മൂന്നു ദിവസം ആര്‍.ആര്‍.ടി സംഘം പ്രദേശത്ത് ക്യാമ്പ് ചെയ്യുമെന്ന് വനം വകുപ്പ് അറിയിച്ചു. കാപ്പിത്തോട്ടത്തില്‍ ഉള്‍പ്പെടെ ജോലി ചെയ്യാന്‍ പോകുന്നവര്‍ ഭീതിയിലാണ്. ജനവാസമേഖലയിലെ ആശങ്ക അകറ്റാന്‍ വനം വകുപ്പ് നടപടികള്‍ സ്വകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Advertisement
Advertisement