മീന്‍കയറ്റിവരുന്ന ലോറിയില്‍ നിന്നും പയ്യോളി അയനിക്കാട് റോഡിലേയ്ക്ക് മലിനജലം ഒഴുക്കിവിട്ടു; കയ്യോടെ പൊക്കി നാട്ടുകാര്‍, ഇരുപതിനായിരം രൂപ പിഴചുമത്തി ആരോഗ്യവിഭാഗം
പയ്യോളി: ദേശീയപാതയില്‍ ലോറിയില്‍ നിന്നും മീന്‍വെള്ളമൊഴുക്കുന്നത് നാട്ടുകാര്‍ പിടികൂടി. പയ്യോളി അയനിക്കാട് കുറ്റിയില്‍ പീടികകക്ക് സമീപം സര്‍വ്വീസ് റോഡില്‍ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് സംഭവം.
തമിഴ്‌നാട്ടില്‍ നിന്നും മീന്‍ കയറ്റി വരികയായിരുന്ന ഭാരത് ബെന്‍സ് ലോറി റോഡില്‍ ദുര്‍ഗന്ധമുള്ള മീന്‍ വെള്ളം ഒഴുക്കുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗത്തെ വിവരമറിയിക്കുകയും ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുക്കുകയും പിഴയിടുകയും ചെയ്തു. ഇരുപതിനായിരം രൂപയാണ് ആരോഗ്യവകുപ്പ് പിഴയിട്ടത് . ഇന്നലെയാണ് നോട്ടീസ് നല്‍കിയത് പ്രകാരം പിഴടപ്പിച്ചത്. ലോറി പൊലീസിനേയും ആരോഗ്യവകുപ്പിനേയും ഏല്‍പ്പിച്ച ശേഷം ഇനി ആവര്‍ത്തിക്കില്ലെന്ന ഉറപ്പ് പ്രകാരം വാഹനം ഉടമയ്ക്ക് വിട്ടുകൊടുത്തു
ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.പി പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ആരോഗ്യപ്രവര്‍ത്തകരാണ് സ്ഥലത്തെത്തിയത്. ഈ ഭാഗങ്ങളില്‍ അസഹനീയമായ ദുര്‍ഗന്ധമുണ്ടാക്കുന്ന മീന്‍ വെള്ളം രാത്രിയുടെ മറവില്‍ മീന്‍ കയറ്റിവരുന്ന ലോറികള്‍ ഒഴുക്കി വിടാറുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.