കീഴ്പ്പയ്യൂരില്‍ രാത്രിയില്‍ നടുറോഡില്‍ പെരുമ്പാമ്പ്; സാഹസികമായി പിടികൂടി നാട്ടുകാര്‍


Advertisement

മേപ്പയ്യൂര്‍: കീഴ്പ്പയ്യൂര്‍ നരിക്കുനി വെങ്കല്ലില്‍ താഴെ പെരുമ്പാമ്പിനെ പിടികൂടി. ഇന്നലെ രാത്രിയായിരുന്നു സംഭവം. റോഡിലൂടെ ബൈക്കില്‍ പോകുന്ന യാത്രികനാണ് റോഡിന് കുറുകെ കിടക്കുകയായിരുന്ന പാമ്പിനെ കണ്ടത്.

Advertisement

ഇയാള്‍ അറിയിച്ചതിനെത്തുടര്‍ന്ന് നാട്ടുകാര്‍ ഓടിക്കൂടുമ്പോഴേക്കും പെരുമ്പാമ്പ് തൊട്ടടുത്ത പറമ്പിലേക്ക് കയറിയിരുന്നു. ഏറെ നേരത്തെ ശ്രമത്തിനു ശേഷം പ്രദേശവാസികളായ മനത്താനത്ത് അര്‍ജുന്‍ കൃഷ്ണയും വെങ്കല്ലില്‍ അതുല്‍ കൃഷ്ണയുമാണ് സാഹസികമായാണ് പെരുമ്പാമ്പിനെ പിടികൂടിയത്.

Advertisement

വിവരമറിയിച്ചതിനെ തുടര്‍ന്ന് പെരുവണ്ണാമൂഴിയില്‍ നിന്നും വനം വന്യജീവി വകുപ്പ് അധികൃതരെത്തി പെരുമ്പാമ്പിനെ കൊണ്ടുപോയി.

Advertisement

summary: locals bravely caught a python in the middle of the road at night in Keezhppayur