തുറയൂർ കുയിമ്പിലുന്ത് കടുവഞ്ചേരി കുന്ന് പട്ടിക ജാതി ശ്മശാനത്തിൽ പ്ലാസ്റ്റിക്ക് മാലിന്യ സംസ്ക്കരണ പ്ലാന്റ്; പഞ്ചായത്ത് നീക്കത്തിനെതിരെ പ്രതിഷേധം


തുറയൂർ: കുയിമ്പിലുന്ത് കടുവഞ്ചേരി കുന്ന് പട്ടിക ജാതി ശ്മശാനത്തിൽ പ്ലാസ്റ്റിക്ക് മാലിന്യ സംസ്ക്കരണ പ്ലാന്റ് നിര്‍മാണവുമായി ബന്ധപ്പെട്ട് പ്രതിഷേധവുമായി നാട്ടുകാര്‍. ശ്മശാനത്തിന്റെ സ്ഥലം കയ്യേറി പ്ലാന്റ് സ്ഥാപിച്ചു ശ്മശാനം ഇല്ലാതാക്കുന്ന നീക്കത്തിൽ പ്രതിഷേധിച്ച് ദളിത്‌ കോൺഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ ഇ.കെ ശീതൾ രാജിന്റെ നേതൃത്വത്തിലുള്ള സംഘം ശ്മശാനം സന്ദർശിച്ചു.

പ്ലാന്റ് നിര്‍മാണ നടപടിയുമായി തുറയൂർ പഞ്ചായത്ത്‌ ഭരണാസമിതി മുന്നോട്ട് പോവുകയാണെന്നും , ഇത്തരത്തില്‍ സ്ഥലം കൈയ്യേറി പ്ലാന്റ് ചെയ്താല്‍ ഇവിടുള്ളവര്‍ എന്ത് ചെയ്യുമെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. പട്ടിക ജാതിക്കാരുടെ ആശ്രയമാണ് കടുവഞ്ചേരി കുന്ന് ശ്മശാനം. പ്രതിഷേധത്തെ തുടര്‍ന്ന് ഇന്ന്‌ പഞ്ചായത്ത് അധികൃതര്‍ യോഗം വിളിച്ചു ചേര്‍ത്തിട്ടുണ്ട്.

ജില്ലാ സെക്രട്ടറി കിഷോർ കുമാർ, തുറയൂർ മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ അർഷാദ് ആയനോത്ത്, ബ്ലോക്ക്‌ കോൺഗ്രസ്‌ സെക്രട്ടറി കുഞ്ഞമ്മദ് മുണ്ടിയത്ത്, മണ്ഡലം കോൺഗ്രസ്‌ വൈസ് പ്രസിഡന്റ്‌ ടി.പി വേണു ഗോപാൽ, യൂത്ത് കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ സുഭാഷ് എ.കെ, INTUC മണ്ഡലം പ്രസിഡന്റ്‌ മധു എ.സി, ആദിൽ മുണ്ടിയത്ത്, ജിതേഷ് സി.കെ, അഖിലേഷ് എന്നിവർ നേതൃത്വം നൽകി