ഹണീബീയും എം.സി.ബിയും ജവാനും ഇല്ല; ബവ്റിജസ് ഔട്ട്ലറ്റുകളില് 600 രൂപയില്‍ താഴെയുള്ള മദ്യബ്രാന്‍ഡുകള്‍ക്ക് ക്ഷാമം
കോഴിക്കോട്: ബവ്റിജസ് ഔട്ട്ലറ്റുകളില് സാധാരണക്കാരുടെ പ്രിയ ബ്രാന്റുകളായ ഹണീബീ, എം.സി.ബി, ജവാന്, ഒ.പി.ആര് തുടങ്ങിയ ബ്രാന്‍ഡുകള്‍ക്ക് ക്ഷാമം. 600 രൂപയില്‍ താഴെയുള്ള മദ്യ ബ്രാന്‍ഡുകള്‍ക്കാണ് ക്ഷാമം നേരിടുന്നത്.
വിലകുറഞ്ഞ ബ്രാന്‍ഡുകള്‍ ഔട്ട്ലറ്റുകളിലെത്താത്തതോടെ സര്‍ക്കാര്‍ മദ്യമായ ജവാന് പൂര്‍ണമായി വിറ്റുപോയതാണ് ജവാന് ക്ഷാമം നേരിടാന്‍ കാരണം. ജവാന്റെ ഉല്പാദനം കൂട്ടണമെന്ന് ബവ്കോ ആവശ്യപ്പെട്ടിട്ടുണ്ട്.
വിലകുറഞ്ഞ ബ്രാന്റുകള്‍ക്കായി എത്തുന്നവര്‍ക്ക് ഇത് ഇവ കിട്ടാത്തത് പലപ്പോഴും തര്‍ക്കത്തിന് കാരണമാകുന്നു. മദ്യകമ്പനികള്‍ മുന്‍കൂര്‍ നികുതിയടക്കണമെന്ന നിയമം വന്നതോടെയാണ് പല കമ്പനികളും വിതരണം കുറച്ചത്.
മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്ത് മുന്‍കൂര്‍ നികുതിയടക്കുന്നതില്‍ മെയ് 31വരെ ഇളവ് അനുവദിച്ചിട്ടുണ്ട്. ഇതോടെ കൂടുതല്‍ മദ്യമെത്തുമെന്നും വിഷു ഈസ്റ്റര്‍ ആഘോഷങ്ങളെ ക്ഷാമം ബാധിക്കില്ലെന്നുമാണ് ബവ്കോയുടെ പ്രതീക്ഷ.