കീഴരിയൂരും പയ്യോളി അങ്ങാടിയും അടക്കം നാലിടങ്ങളില്‍ നവംബര്‍ ഏഴ് മുതല്‍ സമ്പൂര്‍ണ്ണ മദ്യനിരോധനം
കോഴിക്കോട്: നവംബര്‍ ഒമ്പതിന് ജില്ലയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന നിയോജകമണ്ഡലങ്ങളില്‍ മദ്യനിരോധനം ഏര്‍പ്പെടുത്തി. നവംബര്‍ ഏഴിന് വൈകുന്നേരം ആറുമണി മുതല്‍ പത്ത് വരെയാണ് സമ്പൂര്‍ണ്ണ മദ്യനിരോധനം ഏര്‍പ്പെടുത്തിയത്.
മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷന്‍, മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ പതിമൂന്നാം വാര്‍ഡായ മണിയൂര്‍ നോര്‍ത്ത്, തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാര്‍ഡായ പയ്യോളി അങ്ങാടി, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡായ എളേറ്റില്‍ എന്നിവിടങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
നവംബര്‍ ഒമ്പത് ബുധനാഴ്ച തെരഞ്ഞെടുപ്പും പത്തിന് വോട്ടെണ്ണലും നടക്കും.
നവംബര്‍ ഏഴിന് വൈകീട്ട് ആറു മണി മുതല്‍ എട്ട്, ഒമ്പത്, പത്ത് തിയ്യതികളില്‍ സമ്പൂര്‍ണ്ണ മദ്യനിരോധനമാണ് ഏര്‍പ്പെടുത്തിയത്. നവംബര്‍ ഒമ്പതിന്(ബുധനാഴ്ച) തെരഞ്ഞെടുപ്പും പത്തിന് വോട്ടെണ്ണലും നടക്കും.
ഉപതെരഞ്ഞെടുപ്പ് ദിവസം ഈ നിയോജക മണ്ഡലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ജില്ലാ കലക്ടര്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.