കോഴിക്കോട്- കണ്ണൂര്‍- തൃശ്ശൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു; ബസുകള്‍ ഭാഗികമായി സര്‍വീസ് തുടങ്ങി


കൊയിലാണ്ടി: കോഴിക്കോട്- കണ്ണൂര്‍-തൃശൂര്‍ റൂട്ടിലെ സ്വകാര്യ ബസ് ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക് പിന്‍വലിച്ചു. ബസുകള്‍ ഭാഗികമായി സര്‍വീസ് നടത്തി തുടങ്ങി.

തലശ്ശേരി – തൊട്ടിൽ പാലം, കോഴിക്കേട് – തലശ്ശേരി, കോഴിക്കേട് – കണ്ണൂർ , കോഴിക്കോട് – വടകര റൂട്ടുകളിലാണ് പണിമുടക്ക് നടത്തിയത്.കൃത്യമായ അന്വേഷണം നടത്താതെ പോക്‌സോ കേസില്‍ ബസ് ജീവനക്കാരനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തിയത്.

കണ്ണൂര്‍, തലശ്ശേരി, വടകര ഭാഗത്തേക്ക് ഒരു ബസ് പോലും സര്‍വീസ് നടത്തിയിരുന്നില്ല. പെട്ടെന്നുള്ള പണിമുടക്ക് കാരണം യാത്രക്കാര്‍ വാഹനം ലഭിക്കാതെ ബുദ്ധിമുട്ടി.

ബസ് യാത്രയ്ക്ക്ക്കിടെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ സത്യാനന്ദന്‍ എന്നയാള്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരുന്നത്. ഇയാളെ കോടതി റിമാന്‍ഡ് ചെയ്തു.