അപകടങ്ങളെ മുന്‍കൂട്ടി അറിയാം, പ്രതിരോധിക്കാം; കൊയിലാണ്ടിയില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന്‍രക്ഷാ ബോധവല്‍ക്കരണ ക്ലാസ്
കൊയിലാണ്ടി: മത്സ്യത്തൊഴിലാളികള്‍ക്ക് ജീവന് രക്ഷാ ബോധവല്‍ക്കരണ ക്ലാസുമായി കോസ്റ്റല്‍ പോലീസും അഗ്നിരക്ഷാസേനയും. എലത്തൂർ കോസ്റ്റൽ പോലീസ്, വടകര കോസ്റ്റൽ പോലീസ്, കൊയിലാണ്ടി ഫയർഫോഴ്സ് എന്നിവര്‍ സംയുക്തമായി കൊയിലാണ്ടി ഹാര്‍ബര്‍ പരിസരത്ത് കഴിഞ്ഞ ദിവസം സംഘടിപ്പിച്ച പരിപാടിയില്‍ നിരവധി പേര് പങ്കാളികളായി.
കടലിൽ മത്സ്യബന്ധനത്തിന് പോകുമ്പോൾ ഉണ്ടാകുന്ന അപകടങ്ങളെകുറിച്ചും ജീവരക്ഷാ ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കണമെന്നും തീപിടിച്ചാൽ കെടുത്താനുള്ള ഉപകരണങ്ങളും, നെഞ്ച് വേദന പോലെയുള്ള അസുഖങ്ങൾ കടലിൽ വെച്ച് നടന്നാൽ എങ്ങനെ പ്രവർത്തിക്കണമെന്ന് ഡമ്മി ഡെമോ കാണിച്ചായിരുന്നു ബോധവല്‍ക്കരണ ക്ലാസുകള്‍.
എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.ഐ പൃഥിരാജ് കെ.സി ഉദ്ഘാടനം ചെയ്തു. എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷൻ എസ്.ഐ ഹരീഷ് കുമാർ വി.ടി അധ്യക്ഷത വഹിച്ചു. വടകര കോസ്റ്റൽ പോലീസ് എസ്.ഐ അബ്ദുള്‍സലാം എന്‍ സ്വാഗതം പറഞ്ഞു. കൊയിലാണ്ടി അഗ്നിരക്ഷാസേന ഫയര്‍ ആന്റ് റെസ്ക്യൂ ഓഫീസര്‍ സുകേഷ് ഭാസ്കര്‍ ക്ലാസുകള്‍ എടുത്തു.
വടകര കോസ്റ്റൽ പോലീസ് സ്റ്റേഷൻ സീനിയർ സിവിൽ പോലീസ് ഓഫീസർ അനുരാജ് വി.ടി നന്ദു പറഞ്ഞു. എലത്തൂർ കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ എ.എസ്.ഐ റെജു, സി.പി.ഒ രജ്ഞിത്ത്, സിപിഒ ശാലിനി, കോസ്റ്റൽ വാടന്മാർ, വാർഡ് കൗൺസിലർമാരായ സുധാകരൻ , വൈശാഖ്, കടലോര ജാഗ്രത സമിതി പ്രവർത്തകരായ രാജൻ യു.കെ, ബാബുരാജ് എം.വി, സുനിലേഷ്, ബാബുഎം.വി, മത്സ്യത്തൊഴിലാളികള്‍ എന്നിവര്‍ പങ്കെടുത്തു.
Description: Life saving awareness class for fishermen at Koyilandy