ലൈബ്രറി വിവരങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; ഗ്രന്ഥശാലകളെ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ചേമഞ്ചേരിയില്‍ തുടക്കമായി
ചേമഞ്ചേരി: ഗ്രന്ഥശാലകളെ ഡിജിറ്റലൈസ് ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. ആദ്യഘട്ടത്തില്‍ സ്റ്റോക്ക് രജിസ്റ്റര്‍, കാറ്റ് ലോഗ് എന്നിവയും പടി പടിയായി മൊത്തം ലൈബ്രറി പ്രവര്‍ത്തനങ്ങളും ഒരു വിരല്‍ സ്പര്‍ശത്തില്‍ വായനക്കാര്‍ക്ക് ലഭ്യമാക്കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.
കാഞ്ഞിലശ്ശേരി ബോധി ഗ്രന്ഥശാല ചേമഞ്ചേരി സര്‍വ്വീസ് സഹകരണ ബേങ്ക് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ വിവിധ ഗ്രന്ഥശാലകളില്‍ നിന്നായി അറുപത് പേര്‍ പങ്കെടുത്തു. പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി.ബാബുരാജ് പരിപാടി ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് ബോധി ഗ്രന്ഥാലയത്തിന് അനുവദിച്ച കംപ്യൂട്ടര്‍, പ്രിന്റര്‍ എന്നിവ ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ ബിന്ദുസോമന്‍ സെക്രട്ടറിയ്ക്ക് കൈമാറി. താലൂക്ക് ലൈബ്രറി കൗണ്‍സില്‍ ഭാരവാഹി മനോജ് അത്തോളി പരിശീലന ക്ലാസിന് നേതൃത്വം നല്‍കി. ബോധി പ്രസിഡണ്ട് ഡോ.എന്‍.വി.സദാനന്ദന്‍, വി.എം.ലീല ടീച്ചര്‍ ലൈബ്രേറിയന്‍ ഗീത എന്നിവര്‍ സംസാരിച്ചു.