ചേമഞ്ചേരിയിലെ വിദ്യാലയങ്ങള്‍ക്കും അഭയം സ്‌പെഷ്യല്‍ സ്‌കൂളിനും സ്‌പോര്‍ട്‌സ് കിറ്റ് നല്‍കി; ലെജന്റ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ വാര്‍ഷികാഘോഷ പരിപാടികള്‍ക്ക് തുടക്കമായി


ചേമഞ്ചേരി: കാപ്പാട്-ലെജന്റ്‌സ് ക്രിക്കറ്റ് ക്ലബ്ബിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന് തുടക്കമായി. പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം വടകര എം.പി ഷാഫി പറമ്പില്‍ നിര്‍വ്വഹിച്ചു.

ചേമഞ്ചേരി ഗ്രാമപഞ്ചായത്തിലെ പൊതുവിദ്യാലയങ്ങളിലേക്കും സ്‌പെഷല്‍ സ്‌കൂളുകളായ അഭയം, സ്‌പെയ്‌സ് എന്നീ സ്ഥാപനങ്ങളിലേക്കും വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി നല്‍കുന്ന സ്‌പോര്‍ട്‌സ് കിറ്റ് എം.പിയില്‍ നിന്നും വാര്‍ഡ് മെമ്പര്‍ ഷരീഫ് മാസ്റ്റര്‍ ഏറ്റുവാങ്ങി.

അഭയം സ്‌പെഷല്‍ സ്‌കൂള്‍ ജന:സെക്രട്ടറി സത്യനാഥന്‍ മാടഞ്ചേരി, ക്ലബ്ബ് അംഗങ്ങളായ മിര്‍ഷാദ് മുകച്ചേരി, ശംസുദ്ദീന്‍ നമ്പിക്കണ്ടി, ഷബീര്‍ പാണ്ടികശാല, ഫസല്‍ പനായി, തസ്ലീം ച, നിയാസ് താപ്പുളി, ജംഷിദ് ഡിലൈറ്റ്, ഡോ.റാഷിദ്.സി.പി, സുബൈര്‍.വി, ഷറഫുദ്ധീന്‍ എച്ച്.എം, ഫഹദ് എം.സി, സജീര്‍.കെ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.