നേതൃത്വം നല്‍കിയത് ലിനീഷ് നരയംകുളം; കുട്ടികള്‍ക്ക് നവ്യാനുഭവമായി കോട്ടൂര്‍ എ.യു.പി.സ്‌കൂളില്‍ വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ഏകദിന അഭിനയ ശില്പശാല


കോട്ടൂര്‍: കുട്ടികള്‍ക്ക് നവ്യാനുഭവമായി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ കോട്ടൂര്‍ എ.യു.പി.സ്‌കൂളില്‍ കളിയരങ്ങ് എന്ന പേരില്‍ ഏകദിന അഭിനയ ശില്പശാല സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക ആര്‍.ശ്രീജ ശില്പശാല ഉദ്ഘാടനം ചെയ്തു.

പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ലിനീഷ് നരയംകുളം ശില്പശാലയ്ക്ക് നേതൃത്വം നല്കി. വ്യക്തിത്വ വികാസം, ശ്രദ്ധ തുടങ്ങി കുട്ടികളുടെ മാനസികോല്ലാസം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വിവിധ സെഷനുകളിലായി സംഘടിപ്പിച്ച ക്യാമ്പില്‍ 5, 6, 7 ക്ലാസ്സുകളിലെ മുഴുവന്‍ കുട്ടികളും പങ്കാളികളായി.

ക്യാമ്പില്‍ മികവു പുലര്‍ത്തിയ കുട്ടികളെ ഉള്‍പ്പെടുത്തി വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ദിനാചരണങ്ങളുമായി ബന്ധപ്പെട്ട് നാടകം, ദൃശ്യാവിഷ്‌കാരം, ചൊല്‍ക്കാഴ്ച, കൊറിയോഗ്രാഫി, പാഠഭാഗങ്ങളുടെ വിവിധ തരത്തിലുള്ള അവതരണം എന്നിവ നടത്തും.

വിദ്യാരംഗം കണ്‍വീനര്‍ ജിതേഷ് എസ്.പുലരി, മറ്റ് അദ്ധ്യാപകരായ രമ്യ.വി, രമ്യ കെ.പി, ഷൈനി എസ്, വി.വി.സബിത എന്നിവര്‍ ശിലാശാലയ്ക്ക് നേതൃത്വം നല്കി.