പയ്യോളി നഗരസഭ കൗണ്‍സില്‍ യോഗം ബഹിഷ്‌ക്കരിച്ച് എല്‍ഡിഎഫ് അംഗങ്ങള്‍


പയ്യോളി: പയ്യോളി നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്നും എല്‍.ഡി.എഫ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തി. ഒഴിവു വന്ന അങ്കണവാടികളിലേയ്ക്ക് യുഡിഎഫ് നടത്തിയ നിയമനത്തില്‍ പ്രതിഷേധിച്ചും, ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിലെ അപാകതകളിലും പ്രതിഷേധിച്ചാണ് ഇന്ന് വിളിച്ചു ചേര്‍ത്ത നഗരസഭ കൗണ്‍സില്‍ യോഗത്തില്‍ നിന്നും എല്‍ഡിഎഫ് അംഗങ്ങള്‍ ഇറങ്ങിപ്പോക്ക് നടത്തിയത്.

2.30 ന് കൗണ്‍സില്‍ യോഗം തുടങ്ങിയതോടെ എല്‍ഡിഎഫ് അംഗം ടി. അരവിന്ദാക്ഷന്‍ അങ്കണവാടി നിയമ പ്രശ്‌നത്തില്‍
കൗണ്‍സിലര്‍മാരായ സി മനോജ് കുമാറും, ആതിരയും വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. തുടര്‍ന്ന് സംസാരിച്ച സഭാ നേതാവ് കൂടിയായ ടി ചന്തു ദേശീയപാതയിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിലും യാത്രാദുരിതം പരിഹരിക്കുന്നതിലും നഗരസഭ പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണെന്നും ഈ സാഹചര്യത്തില്‍ കൗണ്‍സില്‍ യോഗം എല്‍ഡിഎഫ് അംഗങ്ങള്‍ ബഹിഷ്‌കരിക്കുകയാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

നഗരസഭയുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ മുദ്രാവാക്യങ്ങള്‍ മുഴക്കി എല്‍ഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്നും ഇറങ്ങിപോക്കു നടത്തി നഗരസഭാ കവാടത്തില്‍ ധര്‍ണയിരുന്നു. ആര്‍ജെഡി കൊയിലാണ്ടി മണ്ഡലം കമ്മിറ്റി അംഗം കെ.വി ചന്ദ്രന്‍ ധര്‍ണ ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍ ചെറിയ വി. സുരേഷ് ബാബു അധ്യക്ഷനായി. സിപിഐ നേതാവ് കെ ശശിധരന്‍, സിപിഐ എം പയ്യോളി സൗത്ത് ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ പ്രേമന്‍, കൗണ്‍സിലര്‍ രേഖ മുല്ലക്കുനി എന്നിവര്‍ സംസാരിച്ചു. കൗണ്‍സിലര്‍ ടി. അരവിന്ദാക്ഷന്‍ സ്വാഗതവും സഭാ നേതാവ് ടി. ചന്തു നന്ദിയും പറഞ്ഞു.