വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പയ്യോളി നഗരസഭയിലേയ്ക്ക് എല്‍.ഡി.എഫ് നടത്തുന്ന ബഹുജന മാര്‍ച്ച് ഇന്ന്.


പയ്യോളി: പയ്യോളി നഗരസഭയിലേയ്ക്ക് എല്‍.ഡി.എഫ് നടത്തുന്ന ബഹുജന മാര്‍ച്ച് ഇന്ന്. യുഡിഎഫ് നേതാക്കളുടെ ബന്ധുക്കളെ തിരുകിക്കയറ്റിയ പയ്യോളി നഗരസഭയുടെ അങ്കണവാടി ലിസ്റ്റ് റദ്ദ് ചെയ്യുക, മുഴുവന്‍ റോഡുകളിലും തെരുവിളക്കുകള്‍ സ്ഥാപിക്കുക, റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കുക, കുടിവെള്ള പ്രശ്‌നത്തിന് ഉടന്‍ പരിഹാരം കാണുക, ഫ്രണ്ട് ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമമാക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് മാര്‍ച്ച്.

ഇടതുപക്ഷ ജനാധിപത്യ മുന്നണി പയ്യോളി നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഇന്ന് നഗരസഭ ഓഫീസിലേക്ക് ബഹുജന മാര്‍ച്ച് നടത്തുന്നത്. ആഗസ്ത് അഞ്ചിന് നടത്താനിരുന്ന ബഹുജനമാര്‍ച്ച് കനത്തമഴയുടെ പശ്ചാത്തലത്തില്‍ മാറ്റിവെയ്ക്കുകയായിരുന്നു. സി.പി.ഐ.എം ഏരിയ സെക്രട്ടറി എം. പി ഷിബു മാര്‍ച്ച് ഉദ്ഘാടനം ചെയ്യും. പ്രമുഖ എല്‍ഡിഎഫ് നേതാക്കള്‍ പങ്കെടുക്കും. രാവിലെ 10 ന് പയ്യോളി ബസ് സ്റ്റാന്‍ഡ് പരിസരത്തു നിന്നും മാര്‍ച്ച് ആരംഭിക്കും.