പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിനും കേന്ദ്രസർക്കാറിന്റെ അവഗണനയ്ക്കുമെതിരെ കൊയിലാണ്ടിയിൽ  എൽ.ഡി.എഫ് ധർണ്ണ


കൊയിലാണ്ടി: പെട്രോളിയം ഉൽപ്പന്നങ്ങളുടെ വില വർധനവിനും കേരളത്തോടുള്ള കേന്ദ്രസർക്കാറിന്റെ അവഗണനയ്ക്കുമെതിരെ  എൽ.ഡി.എഫ് ധർണ്ണ നടത്തി. സംസ്ഥാന വ്യാപകമായി കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുമ്പിൽ എൽ.ഡി.എഫ് നടത്തുന്ന പ്രതിഷേധ ധർണ്ണയുടെ ഭാഗമായാണ് കൊയിലാണ്ടിയിലും ധർണ്ണ നടത്തിയത്.

കൊയിലാണ്ടി പോസ്റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ്ണ സി.പി.എം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം മാമ്പറ്റ ശ്രീധരൻ ഉദ്ഘാടനം ചെയ്തു. ടി.കെ.ചന്ദ്രൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.

എം.നാരായണൻ, കെ.ടി.എം.കോയ, കബീർ സലാല, ജെ.പ്രേംഭാസിൻ, പി.വിശ്വൻ, ഇ.കെ.അജിത്, റഷീദ് കെ എന്നിവർ പ്രസംഗിച്ചു. കെ.ദാസൻ, പി.ബാബുരാജ്, ഇ.എസ്.രാജൻ, പി.കെ.വിശ്വനാഥൻ, സുരേഷ് മേലേപ്പുറത്ത്, ഹുസൈൻ തങ്ങൾ തുടങ്ങിയവർ നേതൃത്വം നൽകി.