തലശ്ശേരി-മൈസൂര്‍ അന്തര്‍ സംസ്ഥാനപാതയില്‍ മണ്ണിടിച്ചില്‍; വാഹനം കടത്തിവിടുന്നത് ഒരു ഭാഗത്തുകൂടി മാത്രം


തലശ്ശേരി: തലശ്ശേരി-മൈസൂര്‍ അന്തര്‍ സംസ്ഥാന പാതയില്‍ മണ്ണിടിച്ചില്‍. കൂട്ടുപുഴയ്ക്കടുത്ത് വളവുപാറയിലാണ് മണ്ണിടിച്ചിലുണ്ടായത്.

മൈസൂരില്‍ നിന്നും കണ്ണൂര്‍ ജില്ലയിലെത്താനുള്ള പ്രധാന പാതയാണിത്. ചരക്കുവാഹനങ്ങളടക്കം നിരവധി വാഹനങ്ങള്‍ കടന്നുപോകുന്ന വഴിയാണിത്. സുരക്ഷ കണക്കിലെടുത്ത് വാഹനങ്ങള്‍ ഭാഗികമായി മാത്രമാണ് ഇതുവഴി കടത്തിവിടുന്നത്.

കൂടുതല്‍ മണ്ണിടിച്ചലിന് സാധ്യതയുണ്ടെന്നാണ് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ പറയുന്നത്. അതിനാല്‍ റോഡിന്റെ ഒരു ഭാഗത്തുകൂടിയാണ് വാഹനങ്ങളെ കടന്നുപോകാന്‍ അനുവദിക്കുന്നത്.