കൊല്ലം കുന്ന്യോറമലയില്‍ വന്‍മണ്ണിടിച്ചില്‍; വീടുകള്‍ അപകടാവസ്ഥയില്‍
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ വീണ്ടും വന്‍തോതില്‍ മണ്ണിടിച്ചില്‍. മണ്ണിടിച്ചില്‍ തടയാന്‍ ബലപ്പെടുത്തല്‍ പ്രവൃത്തി നടന്നതിന് തൊട്ടടുത്തായുള്ള ഭാഗങ്ങളിലെ മണ്ണാണ് വലിയ തോതില്‍ ഇടിഞ്ഞത്.
മണ്ണിടിഞ്ഞതിന് മുകള്‍ഭാഗത്ത് നാലഞ്ച് വീടുകള്‍ അപകടാവസ്ഥയിലാണെന്ന് പ്രദേശവാസിയായ സുനില്‍കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. കുന്ന്യോറമല വിനോദ്, അനില്‍കുമാര്‍, മാധവി, ബിജു തുടങ്ങിയവരുടെ വീടുകളാണ് അപകടാവസ്ഥയിലായത്. നിലവില്‍ ആളുകള്‍ താമസിക്കുന്ന വീടുകളാണിത്. ഇനിയും മണ്ണിടിഞ്ഞാല്‍ വീട് തകരുമെന്ന സ്ഥിതിയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ന് പുലര്‍ച്ചെയാണ് മണ്ണിടിച്ചിലുണ്ടായത്. പ്രദേശവാസികള്‍ ആശങ്കയിലാണ്. അപകടാവസ്ഥയിലായ വീടുകളിലുള്ളവരോട് മാറിത്താമസിപ്പിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും വാടകയ്ക്ക് വീടെടുത്ത് മാറാന്‍ പറ്റുന്ന സാമ്പത്തിക സ്ഥിതിയല്ല മിക്കവരുടേയും.