കുന്ന്യോറമലയില്‍ ഇടിഞ്ഞുവീണത് മുകളിലെ മരങ്ങളും വലിയ കല്ലുകളും ഉള്‍പ്പെടെ വലിയ തോതില്‍ മണ്ണ്; വീഡിയോ കാണാം


കൊയിലാണ്ടി: പ്രദേശവാസികളില്‍ ഭീതി വര്‍ധിപ്പിച്ചുകൊണ്ട് ദേശീയപാത പ്രവൃത്തിനടക്കുന്ന കൊല്ലം കുന്ന്യോറമലയുടെ ഭാഗങ്ങളില്‍ ശക്തമായ മണ്ണിടിച്ചില്‍. ഇന്ന് വൈകുന്നേരം നാലുമണിയോടെയാണ് സംഭവം. മണ്ണിടിച്ചില്‍ തടയാനെന്ന പേരില്‍ ബലപ്പെടുത്തല്‍ പ്രവൃത്തി നടക്കുന്നതിന്റെ എതിര്‍ഭാഗത്തായാണ് വലിയ തോതില്‍ മണ്ണിടിഞ്ഞിരിക്കുന്നത്.

മുകള്‍ഭാഗത്തെ മരങ്ങളും കല്ലും ഉള്‍പ്പെടെ ബൈപ്പാസിലേക്ക് ഇടിഞ്ഞുവീഴുകയായിരുന്നു. കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഇവിടെ ചെറിയ തോതില്‍ മണ്ണിടിച്ചലുണ്ടായിരുന്നു. വീണ്ടും മണ്ണിടിഞ്ഞ സാഹചര്യത്തില്‍ പ്രദേശവാസികള്‍ ആശങ്കയിലും ഭീതിയിലുമാണ്.


Also Read: ” ദേശീയപാതയില്‍ കണ്ണൂക്കരയിലെ മണ്ണിടിച്ചില്‍ നാളെ ഇതിലും ഭീകരമായി കൊല്ലത്തും സംഭവിക്കാം, ബലപ്പെടുത്തല്‍ പ്രവൃത്തി ഫലംകാണില്ലെന്ന് വ്യക്തമായി” കുന്ന്യോറമല നിവാസികള്‍ ആശങ്കയില്‍