ഉള്ള്യേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു; നാല് പേര് ഗുരുതരാവസ്ഥയില്‍
ഉള്ള്യേരി: ഉള്ള്യേരിയില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് തേനീച്ചയുടെ കുത്തേറ്റു. ഇന്ന് രാവിലെയാണ് സംഭവം. ഉള്ള്യേരി പഞ്ചായത്ത് അഞ്ചാം വാര്‍ഡ് ഒറവില്‍ താഴെമലയില്‍ തൊഴിലുറപ്പ് പണി നടക്കുന്നതിനിടെ പത്ത് പേര്‍ക്കാണ് തേനീച്ചയുടെ കുത്തേറ്റത്. നാല് പേരുടെ നില ഗുരുതരമായതിനാല്‍ മലബാര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സമീപത്ത് തേങ്ങ പറിയ്ക്കുന്നതിനിടെയാണ് സംഭവം.
ഇന്ദിര, ശാന്ത, മാധവന്, ബലരാമന് എന്നിവര്‍ക്കാണ് തലയ്ക്കും മുഖത്തും കൈയ്ക്കും ഗുരുതരമായി പരിക്കേറ്റത്. അനില, ഷൈലജ, സരിത, പ്രേമ, രാരിച്ചന്‍ എന്നിവര്‍ക്കും തേനീച്ചയുടെ ആക്രമണത്തില്‍ പരിക്കേറ്റു. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സമീപത്ത് തേങ്ങ വലിക്കുന്നതിനിടെയാണ് സംഭവം.