500ലേറെ ഒഴിവുകള്‍, ഇരുപതിലധികം കമ്പനികള്‍; ജനുവരി നാലിന് വടകരയില്‍ തൊഴില്‍മേള


വടകര: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും എംപ്ലോയബിലിറ്റി സെന്ററിന്റെയും ആഭിമുഖ്യത്തില്‍ വടകരയില്‍ തൊഴില്‍ മേള സംഘടിപ്പിക്കുന്നു. ജനുവരി നാലിന് രാവിലെ 9.30 മുതല്‍ വടകര മോഡല്‍ പോളി ടെക്‌നിക് ക്യാമ്പസിലാണ് മേള.

വടകര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെയും വടകര മോഡല്‍ പോളിടെക്നിക്കിന്റെയും സഹകരണത്തോടുകൂടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. 500 ല്‍പ്പരം ഒഴിവുകളും 20 ലേറെ കമ്പനികളും പങ്കെടുക്കും.

വിവരങ്ങള്‍ക്ക്: എംപ്ലോയബിലിറ്റി സെന്റര്‍ കോഴിക്കോട്- 0495-2370176, 2370178.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വടകര- 0496-2523039.

Summary: Job Fair at Vadakara on 4th January