കുവൈത്ത് കെ.എം.സി. സി ‘നോളജ് കോണ്‍ഫ്‌ളുവന്‍സ്’ ആഗസ്ത് 25ന് കൊയിലാണ്ടിയില്‍
കൊയിലാണ്ടി: കുവൈത്ത് കെ.എം.സി.സി സംഘടിപ്പിക്കുന്ന ‘നോളജ് കോണ്‍ഫ്‌ളുവന്‍സ്’ ആഗസ്ത് 25ന് കൊയിലാണ്ടിയില്‍. കുവൈത്ത് കെഎംസിസി കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ വിദ്യാഭ്യാസ പ്രോത്സാഹന പരിപാടിയാണ് ‘നോളജ് കോണ്‍ഫ്‌ളുവന്‍സ്. തെരെഞ്ഞെടുക്കപ്പെട്ട 75 വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കും. മുസ്ലിം ലീഗിന്റെ 75 ആം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഇതോടപ്പം സ്‌കൂള്‍ യുണിയന്‍ ഇലക്ഷനില്‍ ജേതാക്കളായ 35 ഓളം എം.എസ്.എഫ് സാരഥികളായ വിദ്യാര്‍ത്ഥികളെ ചടങ്ങില്‍ അനുമോദിക്കുന്നതാണ്. സ്‌കോളര്‍ഷിപ്പ് ഉദ്ഘാടനം മുസിലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡണ്ട് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. നോളജ് കോണ്‍ഫ്‌ലുവന്‍സി മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കറ്റ് പി.എം.എ സലാം ഉദ്ഘാടനം ചെയ്യും.
മുന്‍ മന്ത്രി പി.കെ.കെ ബാവ, മുസ്ലിം ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി ടി.ടി ഇസ്മായില്‍, ശാഫി പറമ്പില്‍ എം.പി, മോട്ടിവേഷന്‍ പ്രഭാഷകന്‍ റാഷിദ് ഗസ്സാലി വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ .പി കുല്‍സു, ഹരിത സംസ്ഥാന പ്രസിഡണ്ട് ആയിഷാ ബാനു തുടങ്ങിയവര്‍ പ്രസംഗിക്കും. പത്രസമ്മേളനത്തില്‍ സംഘാടക സമിതി ചെയര്‍മാന്‍ വി.പി. ഇബ്രാഹിം കുട്ടി, മുസ്ലിം ലീഗ് നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി സി. ഹനീഫ മാസ്‌ററര്‍, ട്രഷറര്‍ മഠത്തില്‍ അബ്ദുറഹിമാന്‍, മുസ്ലിം ലീഗ് കൊയിലാണ്ടി മുനിസിപ്പല്‍ പ്രസിഡന്റ് കെ.എം നജീബ്, കുവൈറ്റ് കെ.എം.സി.സി കൊയിലാണ്ടി മണ്ഡലം പ്രസിഡണ്ടും സംഘാടക സമിതി ജനറല്‍ കണ്‍വീനറുമായ ടി.വി. അബ്ദുലത്തീഫ്, കുവൈറ്റ് കെ.എം.സി.സി സംസ്ഥാന വൈസ്. പ്രസിഡണ്ട് ഫാറൂഖ് ഹമദാനി, ഉപദേശക സമിതി ചെയര്‍മാന്‍ ബഷീര്‍ ബാത്ത എന്നിവര്‍ പങ്കെടുത്തു.
Description: kuwait-k-m-c-c-knowledge-confluence-on-25th-august-at-koyilandy.