പേരാമ്പ്ര കടിയങ്ങാട് എംഡിഎംഎയുമായി കുറ്റ്യാടി സ്വദേശികൾ അറസ്റ്റിൽ


Advertisement

പേരാമ്പ്ര: കടിയങ്ങാട് ടൗണിൽ എം ഡി എം എ വാങ്ങാൻ എത്തിയ കുറ്റ്യാടി സ്വദേശികളായ യുവാക്കൾ അറസ്റ്റിൽ. കുറ്റ്യാടി തൂവോട്ട് പൊയിൽ അജ്നാസ്(33) മീത്തലെ നരിക്കോട്ടുകണ്ടി അൻസാർ(38) തുടങ്ങിയവരാണ് അറസ്റ്റിലായത്. ഇവരിൽ നിന്നും 2 ഗ്രാം എം ഡി എം എ പോലീസ് പിടിച്ചെടുത്തു.

Advertisement

കടിയങ്ങാട്ടെ ലഹരി വിൽപ്പനക്കാരനിൽ നിന്നും ലഹരിവസ്തു വാങ്ങാൻ പണം അയച്ചു കാത്ത് നിൽക്കുമ്പോൾ നാട്ടുകാർക്കു സംശയം തോന്നി പോലീസിൽ വിവരമറിക്കുകയായിരുന്നു. പേരാമ്പ്ര പോലീസ് ഇൻസ്പെക്ടർ പി.ജംഷീദിന്റെ നേതൃത്വത്തിൽ പോലീസും ഡിവൈഎസ്പിയുടെ കീഴിലുള്ള ഡാൻസഫ് സ്ക്വാഡും ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.കുറ്റ്യാടിയിലെ ലഹരി വില്പന സംഘത്തിലെ പ്രധാനികളാണ് ഇവരെന്നു പോലീസ് പറഞ്ഞു.

Advertisement
Advertisement