നിരനിരയായി ഗജവീരന്മാർ, വാദ്യമേളങ്ങൾ, തിറ; കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്ര മഹോത്സവത്തിന് സമാപനം; ഉത്സവ കാഴ്ചകൾ കാണാം…


Advertisement

കൊയിലാണ്ടി: കുറുവങ്ങാട് ശ്രീ മണക്കുളങ്ങര ക്ഷേത്രത്തിലെ മഹോത്സവം സമാപിച്ചു. ജില്ലയിലെ തന്നെ പുണ്യപുരാതന പരിപാവനമായ ക്ഷേത്രസന്നിധികളിലെന്നായാണ് ശ്രീ മണക്കുളങ്ങര ക്ഷേത്രം അറിയപ്പെടുന്നത്. കിരാത രൂപാനായ ശ്രീ വേട്ടയ്ക്കോരു മകനും, ആദിപാരശക്തിയും അന്നപൂർണ്ണേശ്വരിയും സാക്ഷാൽ കൊടുങ്ങല്ലൂരമ്മയും ഇവിടെ കുടികൊള്ളുന്നു.

Advertisement

ആനകളും വാദ്യമേളങ്ങളും നിറഞ്ഞു നിന്ന ക്ഷേത്രോത്സവം ആഘോഷമാക്കിയാണ് എല്ലാവരും മടങ്ങിയത്. വടക്കേ മലബാറിലെ പ്രസിദ്ധ വാദ്യകലാരംഗത്ത് ശ്രദ്ധേയനായ കാഞ്ഞിലശ്ശേരി വിനോദ് മാരാരുടെ നേതൃത്വത്തിൽ പാണ്ടിയും ചെമ്പടയും പഞ്ചാരിയും താലപ്പൊലിമയ്ക്ക് കൊട്ടി കയറിയപ്പോൾ ഭക്തർക്ക് അതൊരു മേള സാഗരമായി. തെയ്യം തിറയാട്ട കലാരംഗത്തെ പ്രസിദ്ധനായ കലാകാരൻ അജിത്ത് കുമാർ വടേക്കരയും ശ്രീജിഷ് നാരായണനും ഭഗവതി തിറ കെട്ടിയാടി.

Advertisement