ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ച് കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂള്‍ പരിസ്ഥിതി ക്ലബ്ബ്


കൊയിലാണ്ടി: ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ച് കുറുവങ്ങാട് സൗത്ത് യു.പി സ്‌കൂള്‍. പരിസ്ഥിതി ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ ക്ഷേമ കാര്യ സ്റ്റാന്‍ഡിങ്ങ് കന്മറ്റി ചെയര്‍മാന്‍ കെ.ഷിജു മാഷ് ഹരിതകര്‍മ്മ സേനാംഗങ്ങളെ ആദരിച്ചു.

സ്‌കൂളിനടത്തു താമസിക്കുന്ന ഷീബ, തങ്കമണി, ശോഭന, ഷൈമ, വത്സല, ശ്രിന്‍ജില, പ്രേമലത, ബിന്ദു എന്നിവരാണ് ആദരവ് ഏറ്റ് വാങ്ങിയത്. ചടങ്ങില്‍ ഹെഡ് മാസ്റ്റര്‍ എം. മോഹന്‍ കുമാര്‍, പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ ഡി.കെ ബിജു, യഷീന, കെ.പി ഹാസിഫ്, മൊണാല്‍ ഫെസ, പരിസ്ഥിതിസ്റ്റുഡന്റ് കോഡിനേറ്റര്‍ മുഹമ്മദ് ആഖില്‍, കെ.റിയാസ് സംസാരിച്ചു. ചടങ്ങില്‍ പിടിഎ പ്രസിഡണ്ട് അധ്യക്ഷത വഹിച്ചു. പ്രേമലത ഹരിത കര്‍മ സേനക്ക് വേണ്ടി നന്ദി അറിയിച്ചു.