അമ്മയ്ക്ക് മരുന്നുവാങ്ങാനായുള്ള യാത്ര അവസാന യാത്രയായി; നൊമ്പരമായി വാഹനാപകടത്തില്‍ മരിച്ച കുറുവങ്ങാട് സ്വദേശി സിദ്ദിഖ്
കൊയിലാണ്ടി: അമ്മയുടെ മരുന്നുവാങ്ങാന്‍ അത്യാവശ്യമായി കോഴിക്കോട്ടേക്ക് പോകുകയായിരുന്നു കുറുവങ്ങാട് സ്വദേശി സിദ്ദിഖ്. തിരുവങ്ങൂര്‍ അണ്ടിക്കമ്പനിയ്ക്ക് അരികില്‍ എത്തിയപ്പോഴായിരുന്നു സിദ്ദിഖ് സഞ്ചരിച്ച ബൈക്ക് അപകടത്തില്‍പ്പെട്ടത്. ഉടനെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. സിദ്ദിഖ് ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം. എന്നാല്‍ കാത്തിരുന്നവരെ നിരാശപ്പെടുത്തി ഇന്ന് ഉച്ചയ്ക്കാണ് സിദ്ദിഖിന് ജീവന്‍ നഷ്ടമായത്.
മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നാളെ ഉച്ചയോടെ കുറുവങ്ങാട് ജുമാഅത്ത് പള്ളിയില്‍ ഖബറടക്കും.
നാലുദിവസം മുമ്പ് എലത്തൂരില്‍ നടന്ന വാഹനാപകടത്തിലാണ് സിദ്ദിഖിന് പരിക്കേറ്റത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ സിദ്ദിഖ് അബോധാവസ്ഥയിലായിരുന്നു.
അച്ഛന്‍: പരേതനായ കുഞ്ഞുഹമ്മദ്. ഉമ്മ: ആയിഷ. സഹോദരങ്ങള്‍: റഷീദ്, അസ്മ.