സസ്‌നേഹം സ്‌കൂള്‍ ഓര്‍മ്മകളിലൂടെ; കുറുവങ്ങാട് സെന്‍ട്രല്‍ യു.പി സ്‌കൂളില്‍ ഒത്തുചേര്‍ന്ന് ഓര്‍മ്മകള്‍ പുതുക്കി പൂര്‍വ്വ വിദ്യാര്‍ത്ഥികളും അധ്യാപകരും


കൊയിലാണ്ടി: കുറുവങ്ങാട് സെന്‍ട്രല്‍ യുപി സ്‌കൂള്‍ പൂര്‍വാധ്യാപക വിദ്യാര്‍ത്ഥി സംഗമം സംഘടിപ്പിച്ചു. ധീര ജവാന്‍ രഞ്ജിത്ത് കുമാര്‍ നഗറില്‍ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍വെച്ച് നടന്ന സംഗമം കാനത്തില്‍ ജമീല എം എല്‍ എ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ രജീഷ് വെങ്ങളത്തു കണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ നഗരസഭാ ചെയര്‍മാന്‍ സുധകിഴക്കെപ്പാട്ട് മുഖ്യാതിഥിയായിരുന്നു.

ചടങ്ങില്‍ പൂര്‍വ്വ അധ്യാപരെ ആദരിച്ചു. കൗണ്‍സിലര്‍മാരായ കോളോത്ത് വത്സരാജ്, ചന്ദ്രിക, സ്‌കൂള്‍ മാനേജര്‍ എന്‍.ഇ മോഹനന്‍ നമ്പൂതിരി, ഹെഡ് മാസ്റ്റര്‍ സി. ഗോപകുമാര്‍, വി. സുന്ദരന്‍ മാസ്റ്റര്‍, കെ. സുകുമാരന്‍, കെ.കെ ബിന്ദു, സി.പി മോഹനന്‍, നുറുദ്ദീന്‍ എന്നിവര്‍ സംസാരിച്ചു.

തുടര്‍ന്ന് നടന്ന സ്‌കൂള്‍ ഓര്‍മ്മകളിലൂടെ എന്ന പരിപാടി ജില്ലാ ജഡ്ജി ജയരാജ് ഉദ്ഘാടനം ചെയ്തു. കല്‍പ്പറ്റ നാരായണന്‍ മാസ്റ്റര്‍ മുഖ്യഭാഷണം നടത്തി. അധ്യാപക അവാര്‍ഡ് ജേതാവ് ലളിത ടീച്ചര്‍, മധുപാല്‍, പ്രജേഷ് മാസ്റ്റര്‍ എന്നിവര്‍ പരിപാടിയില്‍ സംസാരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ അരങ്ങേറി.