ഗുണ്ടൽപേട്ടിലെ വാഹനാപകടത്തിൽ കൂരാച്ചുണ്ട് സ്വദേശിയായ ഇരുപതുകാരൻ ഉൾപ്പെടെ രണ്ട് പേർക്ക് ദാരുണാന്ത്യം


പേരാമ്പ്ര: ഗുണ്ടൽപേട്ടിലുണ്ടായ വാഹനാപകടത്തിൽ കൂരാച്ചുണ്ട് സ്വദേശിയായ ഇരുപതുകാരന് ദാരുണാന്ത്യം. കൂരാച്ചുണ്ട് ഹൈസ്കൂളിന് സമീപം താമസിക്കുന്ന ചീനിക്കൽ സലാമിന്റെ മകൻ അൽത്താഫ് (കുക്കു) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അജ്മലും അപകടത്തിൽ മരിച്ചു.

അൽത്താഫിന്റെ ബന്ധുവായ അജ്മൽ ഓടിച്ചിരുന്ന പിക്ക് അപ്പ് വാൻ എതിരെ പാലുമായി വന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കുത്തന്നൂരിൽ നിന്ന് പച്ചക്കറിയെടുത്ത് നാട്ടിലേക്ക് വരികയായിരുന്നു അൽത്താഫും അജ്മലും.