ഓണം കളറാക്കാം, എല്ലാം ഇവിടെയുണ്ട്; നഗരസഭയുടെ കുടുംബശ്രീ ഓണം വിപണനമേളയ്ക്ക് തുടക്കമായി


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ഓണം വിപണനമേള ആരംഭിച്ചു. ടൗണ്‍ ഹാളില്‍ ഒരുക്കിയ മേള നഗരസഭ അധ്യക്ഷ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാറ്റാന്‍ഡിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ കെ.ഷിജു അധ്യക്ഷനായി.

സ്ഥിരം സമിതി അധ്യക്ഷരായ കെ.എ. ഇന്ദിര, ഇ.കെ.അജിത്, നിജില പറവക്കൊടി, സി.പ്രജില, കൗണ്‍സിലര്‍മാരായ വി.പി. ഇബ്രാഹിംകുട്ടി, എ.ലളിത, വത്സരാജ് കേളോത്ത്, സിന്ധു സുരേഷ്, ജിഷ, ദൃശ്യ, ബബിത പ്രജീഷ, കെ.ടി.റഹ് മത്ത്, മെമ്പര്‍ സെക്രട്ടറി വി.രമിത, സി.ഡി.എസ് അധ്യക്ഷരായ എം.പി. ഇന്ദുലേഖ, വിബിന എന്നിവര്‍ സംസാരിച്ചു.

സെപ്റ്റംബര്‍ അഞ്ച് മുതല്‍ 14 വരെ നടക്കുന്ന മേളയില്‍ ആഘോഷ പരിപാടികള്‍ ഒഴിവാക്കി വൈവിധ്യങ്ങളായ ഉത്പന്നങ്ങള്‍ ലഭിക്കാന്‍ ഉതകുന്ന കൂടുതല്‍ സ്റ്റാളുകള്‍ ഒരുക്കുന്നുണ്ട്.

Summary: Kudumbashree Onam Marketing Fair of Municipal Corporation has started