‘ഞങ്ങളും കൂടെയുണ്ട്’; വയനാടിന് കൈത്താങ്ങായി കൊയിലാണ്ടി നഗരസഭ കുടുംബശ്രീ സി.ഡി.എസ് പ്രവര്‍ത്തകര്‍, അഞ്ച് ലക്ഷം രൂപ കൈമാറി
കൊയിലാണ്ടി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ അകപ്പെട്ടവര്‍ക്ക് തുണയേകാന്‍ കൊയിലാണ്ടി നഗരസഭയിലെ കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍. സി.ഡി.എസ് പ്രവര്‍ത്തകര്‍ ഒന്നിച്ച് സമാഹരിച്ച അഞ്ച് ലക്ഷം രൂപ നഗരസഭ ചെയര്‍പേഴ്‌സണ്‍ സുധ കിഴക്കേപ്പാട്ടിന് കൈമാറി.
നഗരസഭയിലെ നോര്‍ത്ത് – സൗത്ത് സി ഡി എസിലെ അയല്‍ക്കൂട്ടങ്ങളില്‍ നിന്നും സമാഹരിച്ച അഞ്ച് ലക്ഷം രൂപയാണ് നഗരസഭ ചെയര്‍പേഴ്‌സണിന് കൈമാറിയത്.
ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ അഡ്വ. കെ സത്യന്‍, സ്റ്റാന്റിംഗ് കമ്മിറ്റി അധ്യക്ഷന്മാരായ കെ. ഷിജു, ഇ.കെ അജിത്ത്, കൗണ്‍സിലര്‍ വി.പി ഇബ്രാഹീംകുട്ടി, നഗരസഭ സെക്രട്ടറി ഇന്ദു എസ് ശങ്കരി, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍മാരായ ഇന്ദുലേഖ(നോര്‍ത്ത്) വിബിന (സൗത്ത്), മെമ്പര്‍ സെക്രട്ടറി രമിത, ഗിരിജ, സൗമ്യ, അനുശ്രീ തുടങ്ങിയവര്‍ പങ്കെടുത്തു.