ചീരകൃഷിയില്‍ പുളിയഞ്ചേരിയിലെ കെ.ടി.എസ് കൃഷിക്കൂട്ടത്തിന് നൂറുമേനി; വിളവെടുപ്പ് ആവേശത്തില്‍ കർഷകർ


Advertisement

കൊയിലാണ്ടി: അഞ്ചാം വാർഡായ പുളിയഞ്ചേരിയിലെ കെ.ടി.എസ് കൃഷിക്കൂട്ടത്തിന് ചീര കൃഷിയില്‍ നൂറുമേനി വിളവ്. പുളിയഞ്ചേരി എല്‍.പി സ്കൂളിന് സമീപത്തുള്ള പറമ്പിലാണ് ചീര കൃഷി ചെയ്തത്. ചീര കർഷകൻ കൊളാരക്കുറ്റി നാണുവിൻ്റെ നേതൃത്വത്തിൽ ജൈവക്കൃഷി രീതിയിൽ വിളയിച്ച ചെഞ്ചീര വിളവെടുത്തു.

Advertisement

പ്രദേശവാസികള്‍ക്കുതന്നെ ചീര വില്‍ക്കാനാണ് കൃഷിക്കൂട്ടത്തിന്റെ തീരുമാനം. ആവശ്യക്കാർക്ക് കൃഷിക്കൂട്ടം പ്രവർത്തകരെ ബന്ധപ്പെട്ട് ചീര വാങ്ങാം. വിളവെടുപ്പ് ദിവസം ചീരയ്ക്ക് ആവശ്യക്കാർ ഏറെയായിരുന്നു.

Advertisement

ചീരയുടെ വിളവെടുപ്പ് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി ഉദ്ഘാടനം ചെയ്തു. കൗൺസിലർ രമേശൻ മാസ്റ്റർ, കെ.ടി.സിജേഷ്, സജിൽ കുമാർ, ജിത്തു, വി.ബാലകൃഷ്ണൻ, ഷിബു കെ.എം കെ.ടി.സിനേഷ് എന്നിവർ പങ്കെടുത്തു.

Advertisement

ചീരയ്ക്ക് പുറമേ വെള്ളരി കൂടി കെ.ടി.എസ് കൃഷിക്കൂട്ടത്തിന്റെ നേതൃത്വത്തില്‍ പ്രദേശത്ത് കൃഷി ചെയ്തിട്ടുണ്ട്.