കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ തുറന്നുകാട്ടണോ? ഈ വാട്‌സ്ആപ്പ് നമ്പര്‍ കുറിച്ചുവെച്ചോളൂ; നിര്‍ദേശവുമായി കെ.ടി.ജലീല്‍
കോഴിക്കോട്: കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ തുറന്നുകാട്ടണമെന്ന് ആഗ്രഹിച്ചിട്ടുണ്ടോ? എങ്കില്‍ ഇനി ഈ വാട്‌സ്ആപ്പ് നമ്പര്‍ സഹായിക്കും. കെ.ടി.ജലീല്‍ എം.എല്‍.എയാണ് ഇത്തരമൊരു ഉദ്യമവുമായി രംഗത്തുവന്നിരിക്കുന്നത്. 9895 07 3107 എന്ന നമ്പറില്‍ വിവരങ്ങള്‍ കൈമാറാം.
ഈ നമ്പറില്‍ കൈക്കൂലിക്കാരുടെ തസ്തികയും ഓഫിസും ഉള്‍പ്പടെ വ്യക്തമായി ടൈപ്പ് ചെയ്ത് അനുഭവസ്ഥരുടെ മേല്‍വിലാസവും ഫോണ്‍ നമ്പറുമടക്കം എഴുതി അയച്ചാല്‍ വിജിലന്‍സ് തരുന്ന നോട്ടുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്‍കാനുള്ള എല്ലാ മാര്‍ഗനിര്‍ദേശങ്ങളും കൈമാറും. പരാതിക്കാരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുമെന്നും കിട്ടുന്ന പരാതികള്‍ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് തന്റെ കത്തോടുകൂടി കൈമാറുമെന്നും ജലീല്‍ ഫേസ്ബുക്കില്‍ വ്യക്തമാക്കി.
‘അഴിമതിക്കാരും ഇരട്ടമുഖക്കാരുമായ ഉന്നത ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് മുഖ്യമന്ത്രി അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. അത്തരത്തിലുള്ള പരാതികള്‍ ആരെക്കുറിച്ച് കിട്ടിയാലും, അറിയിക്കാന്‍ മടിക്കേണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു” -ജലീല്‍ പറഞ്ഞു.
ജലീലിന്റെ ഫേസ്ബുക്ക് കുറിപ്പ്:
മുഖ്യമന്ത്രിയെ വൈകുന്നേരം നാല് മണിക്ക് കണ്ടു. എല്ലാം വിശദമായി സംസാരിച്ചു. അഴിമതിക്കാരും ഇരട്ടമുഖക്കാരുമായ ഉന്നത ഉദ്യോഗസ്ഥരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് അദ്ദേഹം അര്‍ത്ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമാക്കി. അത്തരത്തിലുള്ള പരാതികള്‍ ആരെക്കുറിച്ച് കിട്ടിയാലും, അറിയിക്കാന്‍ മടിക്കേണ്ടെന്നും മുഖ്യമന്ത്രി സൂചിപ്പിച്ചു.
കൈക്കൂലിക്കാരായ ഉദ്യോഗസ്ഥരെ കുറിച്ച വിവരങ്ങള്‍ അവരുടെ തസ്തികയും ഓഫീസും ഉള്‍പ്പടെ വ്യക്തമായി ടൈപ്പ് ചെയ്ത് അനുഭവസ്ഥരുടെ മേല്‍വിലാസവും ഫോണ്‍ നമ്പറുമടക്കം എഴുതി താഴെ പറയുന്ന നമ്പറില്‍ വാട്‌സ് അപ്പ് ചെയ്യുക. കൈക്കൂലി ചോദിച്ചാല്‍ വിജിലന്‍സ് തരുന്ന നോട്ടുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് നല്‍കാനുള്ള എല്ലാ മാര്‍ഗ്ഗനിര്‍ദേശങ്ങളും കൈമാറും. പരാതിക്കാരുടെ പേരുവിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കിട്ടുന്ന പരാതികള്‍ നേരെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിക്ക് എന്റെ കത്തോടുകൂടി കൈമാറും. വാട്‌സ്അപ്പ് നമ്പര്‍: 9895073107. ഇടതുപക്ഷം ഹൃദയപക്ഷം.