നാളെ സംസ്ഥാനത്ത് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു
കോഴിക്കോട്: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി ചൂണ്ടിക്കാട്ടി നാളെ സംസ്ഥാന വ്യാപകമായി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്ത് കെ.എസ്.യു. കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യ സേവ്യർ ആണ് ഇക്കാര്യം അറിയിച്ചത്.
സീറ്റ് പ്രതിസന്ധിയ്‌ക്കെതിരെ കോഴിക്കോട് ആര്‍.ഡി.ഡി ഓഫീസിലേക്ക് കെ.എസ്.യു നടത്തിയ മാര്‍ച്ച് പൊലീസ് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് ഉദ്യോഗസ്ഥരെ ഉള്ളില്‍ പ്രവേശിപ്പിക്കാതെ പ്രവര്‍ത്തകര്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.
സംസ്ഥാനത്തെ ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളില്‍ തിങ്കളാഴ്ച പ്ലസ് വണ്‍ ക്ലാസുകള്‍ തുടങ്ങുമ്പോള്‍ 3,22,147 കുട്ടികള്‍ക്കാണ് പ്രവേശനം കിട്ടിയത്. മികച്ച മാര്‍ക്കുണ്ടായിട്ടും സീറ്റ് ലഭിക്കാത്ത നിരവധി വിദ്യാര്‍ഥികളുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കെ.എസ്.യു. പ്രതിഷേധവുമായി രം?ഗത്തെത്തിയത്. എം.എസ്.എഫും പ്രതിഷേധിച്ചിരുന്നു..
പ്ലസ് വണ്‍ സീറ്റ് അപര്യാപ്തത പരിഹരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാര്‍നിലപാടില്‍ പ്രതിഷേധിച്ച് കഴിഞ്ഞദിവസം കോഴിക്കോട്ട് കെ.എസ്.യു.വും എം.എസ്.എഫും മുഖ്യമന്ത്രിയെ കരിങ്കൊടികാണിച്ചിരുന്നു. കൂടാതെ മലബാറിലെ സീറ്റ് പ്രശ്‌നത്തില്‍ നടപടി സ്വീകരിക്കാത്തതില്‍ പ്രതിഷേധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറു (ഡി.ജി.ഇ.)ടെ ഓഫീസ് പൂട്ടിയിട്ട് എം.എസ്.എഫ് പ്രതിഷേധിച്ചിരുന്നു...