‘വിദ്യാഭ്യാസ കലണ്ടറിലെ 220 ദിവസമെന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക’; കൊയിലാണ്ടിയില്‍ പ്രതിഷേധവുമായി കെ.എസ്.ടി.എ
കൊയിലാണ്ടി: വിദ്യാഭ്യാസ കലണ്ടറിലെ മാറ്റങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് കെ.എസ്.ടി.എ കൊയിലാണ്ടി അധ്യാപകരുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തി. വിദ്യാഭ്യാസ കലണ്ടറിലെ 220 ദിവസമെന്ന സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കുക, ആറാം പ്രവൃത്തി ദിനം ഒഴിവാക്കുക വിദ്യാര്‍ത്ഥികളുടെ പഠനാനുബന്ധപ്രവര്‍ത്തനങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ ഒഴിവാക്കുക എന്നി മുദ്രാവാക്യങ്ങളുയര്‍ത്തിയാണ് പ്രതിഷേധിച്ചത്.
പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തു വെച്ചു നടന്ന ധര്‍ണയില്‍ നൂറു കണക്കിന് അധ്യാപകര്‍ പങ്കെടുത്തു. കെ.എസ്.ടി.എ കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ട് വി.വി വിനോദ് ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡണ്ട് പവിന പി. അധ്യക്ഷം വഹിച്ചു. ഗണേഷ് കക്കഞ്ചേരി അഭിവാദ്യ പ്രസംഗം നടത്തി. ഡോ. പി.കെ. ഷാജി സ്വാഗതവും ഡോ. ലാല്‍ രജ്ഞിത് നന്ദിയും പറഞ്ഞു.