പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, പി.എഫ്.ആര്‍.ഡി.എ ബില്‍ പിന്‍വലിക്കുക’; കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ സമ്മേളനം സമാപിച്ചു
കൊയിലാണ്ടി: കെഎസ്ടിഎ കൊയിലാണ്ടി സബ്ജില്ലാ സമ്മേളനം സമാപിച്ചു. ആന്തട്ട ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ വച്ച് നടന്ന സമ്മേളനം കെ.എസ്.ടി.എ സംസ്ഥാന സെക്രട്ടറി പി.ജെ ബിനേഷ് ഉദ്ഘാടനം ചെയ്തു. ഗണേഷ് കക്കഞ്ചേരി എഴുതി അനീഷ് തിരുവങ്ങൂര്‍ സംഗീതം നിര്‍വഹിച്ച കലാവേദിയുടെ അധ്യാപകര്‍ അവതരിപ്പിച്ച സ്വാഗത ഗാനത്തോടെയാണ് ഉദ്ഘാടന സമ്മേളനം ആരംഭിച്ചത്.
സബ്ജില്ലാ പ്രസിഡണ്ട് പവിന .പി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംഘാടക സമിതി ചെയര്‍മാന്‍ അനില്‍ പറമ്പത്ത് സ്വാഗതം പറഞ്ഞു. ജില്ലാ ജോയിന്‍ സെക്രട്ടറി അനുരാജ് വി. സംഘടന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി ആര്‍.എം രാജന്‍ സമ്മേളനത്തെ അഭിസംബോധന ചെയ്തു. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുക, PFRDA ബില്‍ പിന്‍വലിക്കുക എന്നീ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. സബ്ജില്ലാ ജോയിന്റ് സെക്രട്ടറി ലിജു വി രക്തസാക്ഷി പ്രമേയവും വൈസ് പ്രസിഡണ്ട് സുഭജ കെ. അനുശോചന പ്രമേയവും അവതരിപ്പിച്ചു. സബ്ജില്ലാ സെക്രട്ടറി പി കെ ഷാജി പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
ട്രഷറര്‍ രഞ്ചിത് ലാല്‍ കെ.പി വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ജില്ലാ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡി.കെ ബിജു, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഗണേഷ് കക്കഞ്ചേരി, ശ്രീലേഷ്, സംഘാടക സമിതി കണ്‍വീനര്‍ രാജേഷ് പി.ടി.കെ നന്ദിയും പറഞ്ഞു
പ്രസിഡണ്ടായി പവിന പി, സെക്രട്ടറി പി.കെ. ഷാജി ട്രഷറര്‍ ലിജു .വി, വൈസ് പ്രസിഡണ്ടുമാരായി രജ്ഞിത് ലാല്‍ കെ.പി
രാജഗോപാലന്‍ എന്‍.കെ, ഗോപിനാഥ് കെ.കെ ജോയിന്റ് സെക്രട്ടറിമാരായി സുഭജ കെ, ബി.കെ പ്രവീണ്‍ കുമാര്‍, സജിത് .ആര്‍ എന്നിവരെ തിരഞ്ഞെടുത്തു.