”വയോജനങ്ങള്‍ക്കുണ്ടായിരുന്ന യാത്രാ ഇളവ് ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണം”; കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി


Advertisement

കൊയിലാണ്ടി: മുതിര്‍ന്ന പൗരന്മാര്‍ക്ക് ഉണ്ടായിരുന്ന യാത്രാ ഇളവ് അടക്കമുള്ള ആനുകൂല്യങ്ങള്‍ പുനസ്ഥാപിക്കണമെന്ന് കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് കമ്മിറ്റി ആവശ്യപ്പെട്ടു. 58 ഉം 60 ഉം വയസ്സിന് മുകളിലുള്ള സ്ത്രീകള്‍ക്ക് പ്രത്യേകമായി ലഭിച്ചിരുന്ന യാത്രാ ഇളവുകള്‍ ഉള്‍പ്പെടെ നിര്‍ത്തലാക്കിയിരിക്കുകയാണ്.

Advertisement

40 വര്‍ഷത്തിലേറെയായി കൊയിലാണ്ടി മത്സ്യമാര്‍ക്കറ്റില്‍ വിതരണ തൊഴിലാളിയായി പ്രവര്‍ത്തിച്ചുവരുന്ന മുതിര്‍ന്ന അംഗം പെരുവട്ടൂരിലെ കുന്നോത്ത് പൊയില്‍ മൂസ്സയെ ആദരിച്ചു. മത്സ്യമാര്‍ക്കറ്റില്‍ നടന്ന ചടങ്ങില്‍ വൈസ് പ്രസിഡണ്ട് വി.പി. ബാലകൃഷ്ണന്‍ മാസ്റ്റര്‍ അധ്യക്ഷനായി. ബ്ലോക്ക് പ്രസിഡന്റ് എന്‍.കെ.കെ മാരാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി ടി.സുരേന്ദന്‍ മസ്റ്റര്‍, സാംസ്‌കാരിക സമിതി കണ്‍വീനര്‍ ചേനോത്ത് ഭാസ്‌കരന്‍ മാസ്റ്റര്‍, ടി.പി.രാഘവന്‍, വി.ദാമോദരന്‍ മസ്റ്റര്‍, ഒ.രാഘവന്‍ മാസ്റ്റര്‍, ടി. വേണുഗോപാലന്‍, എ.ഹരിദാസ്, വി.എം.ലീല ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
Advertisement

Summary: KSSPU Pantalayani Block Committee demands Restore benefits including travel concessions for the elderly