കെ.എസ്.എസ്.പി.യു കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ ആവേശോജ്ജ്വല തുടക്കം
കൊയിലാണ്ടി: കെ.എസ്.എസ്.പി.യു കോഴിക്കോട് ജില്ലാ സമ്മേളനത്തിന് കൊയിലാണ്ടിയില്‍ തുടക്കമായി. സാംസ്കാരിക സമ്മേളനം കൊയിലാണ്ടി ഇഎംഎസ് സ്മാരക ടൗൺഹാളിൽ നഗരസഭ ചെയർപേഴ്സൺ സുധ കിഴക്കേപ്പാട്ട് ഉദ്ഘാടനം ചെയ്തു. അഡ്വ: കെ.വിജയന്‍ അധ്യക്ഷത വഹിച്ചു.
കെ.വി ജോസഫ്, കെ.പി ഗോപിനാഥ്, എൻ.കെ.കെ മാരാർ, പി.വി രാജൻ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു. ചേനോത്ത് ഭാസ്കരൻ സ്വാഗതവും ടി.സുരേന്ദ്രൻ മാസ്റ്റർ നന്ദിയും പറഞ്ഞു. ‘യു.എ ഖാദറിൻ്റ കഥാലോകം ‘ചരിത്രം, ദേശം, മിത്ത്’ എന്ന വിഷയത്തില്‍ നടന്ന സാംസ്കാരിക സംവാദത്തിൽ ഡോ:എം. ആർ രാഘവവാര്യർ, കന്മന ശ്രീധരൻ മാസ്റ്റർ, കെ.വി ജ്യോതിഷ്, ഭാസ്കരൻ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
പന്തലായനി ബ്ലോക്ക് കമ്മറ്റിയുടെ സാംസ്കാരിക പ്രസിദ്ധീകരണം ‘മുഖം’ സുധ കിഴക്കേപ്പാട്ട് ജില്ലാ സെക്രട്ടറിക്ക് നല്‍കി പ്രകാശനം ചെയ്തു. അതിനുശേഷം നടന്ന സംഗീതസന്ധ്യ ‘പി.ഭാസ്കരൻ, പിജയചന്ദ്രൻ സ്മൃതിക്ക് സുനിൽ തിരുവങ്ങൂർ നേതൃത്വം നൽകി. നാളെ രാവിലെ 9.30ന് പ്രകടനത്തിന് ശേഷം പ്രതിനിധി സമ്മേളനം ടി.പി രാമകൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. 1200ഓളം പ്രതിനിധികൾ പങ്കെടുക്കും.
Description: KSSPU Kozhikode district conference begins in Koyilandy