ഹിരോഷിമാ ദിനത്തില്‍ യുദ്ധവിരുദ്ധ ബോധവല്ക്കരണവുമായി കെ.എസ്.എസ്.പി.യു ചേമഞ്ചേരി; കുട്ടികള്‍ക്ക് സമാധാനത്തിന്റെ പ്രതീകമായ ഭൂമി കൈമാറി


ചേമഞ്ചേരി: ഹിരോഷിമ ദിനത്തില്‍ യുദ്ധവിരുദ്ധ പ്രക്യതി ദുരന്ത സ്മരണകള്‍ അയവിറക്കി സമാധാന സന്ദേശവുമായി കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂണിറ്റ്. സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശവുമായി ഭൂമിയുടെ നവ മാതൃക മുതിര്‍ന്ന പൗരന്മാരായ പെന്‍ഷന്‍കാര്‍ തിരുവങ്ങൂര്‍ യു.പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് കൈമാറി.

പഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. കെ.ടി. ജോര്‍ജ് മാസ്റ്റര്‍ യുദ്ധവിരുദ്ധ പ്രഭാഷണം നടത്തി. വി രാജന്‍ മാസ്റ്റര്‍, സുനില്‍ തിരുവങ്ങൂര്‍ എന്നിവര്‍ യുദ്ധവിരുദ്ധ ഗാനാലാപനം നടത്തി.

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് എന്‍.കെ.കെ.മാരാര്‍, യൂനിറ്റ് പ്രസിഡണ്ട് പി.ദാമോദരന്‍ മാസ്റ്റര്‍, വി.എം.ലീല ടീച്ചര്‍, ഡോക്ടര്‍ എന്‍.വി. സദാനന്ദന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബ്ലോക്ക് വനിതാവേദി കണ്‍ വീനര്‍ പി. എന്‍. ശാന്തമ്മ ടീച്ചര്‍ വനിതാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.

കെ.ടി.ഉഷാ കുമാരി,സുമ ടീച്ചര്‍ എന്നിവര്‍ സ്‌നേഹ ഭാഷണം നടത്തി. വി.എം. ജാനകി കൃതജ്ഞത രേഖപ്പെടുത്തി.