ഹാസ്യ കലാവിരുന്നും സംഗീത സദസും; വൈവിധ്യമാർന്ന പരിപാടികളാല്‍ ശ്രദ്ധേയമായി കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂനിറ്റ് കുടുംബ സംഗമം


Advertisement

ചേമഞ്ചേരി: വൈവിധ്യമാർന്ന പരിപാടികള്‍….വിശേഷങ്ങള്‍ പറഞ്ഞും ചോദിച്ചും അവര്‍ ഒരിക്കല്‍ക്കൂടി ഒത്തുച്ചേര്‍ന്നു. പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂനിറ്റ് കുടുംബ സംഗമം. ചേമഞ്ചേരി എഫ്.എഫ്. ഹാളിൽ ഇന്ന് രാവിലെ സംഘടിപ്പിച്ച പരിപാടി വിദ്യാഭ്യാസ പ്രവർത്തകൻ കെ.ടി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

Advertisement

ജീവിതത്തിന്റെ സായന്തനങ്ങളിലെത്തിയവർ സർഗ്ഗാത്മകമായി ഒന്നിക്കുക വഴി പലതരത്തിലുള്ള പുതിയ പദ്ധതികളും വിജയകരമായി നടപ്പിലാക്കാനുള്ള ശേഷി കൈവരുന്നു. ഇത്തരം പ്രവർത്തന മേഖലകൾ കണ്ടെത്തുന്നതിൽ കുടുംബ സംഗമങ്ങൾക്ക് വളരെയേറെ പ്രസക്തിയുണ്ടെന്ന് ഉദ്ഘാടന പ്രസംഗത്തിനിടെ അദ്ദേഹം പറഞ്ഞു.

Advertisement

പന്തലായനി ബ്ലോക്ക് കെ.എസ്.എസ്.പി.യു പ്രസിഡണ്ട് എൻ.കെ.കെ മാരാർ, യൂനിറ്റ് പ്രസിഡണ്ട് പി.ദാമോദരൻ മാസ്റ്റർ, ഇ.ഗംഗാധരൻ മാസ്റ്റർ, വി.എം ലീല ടീച്ചർ, ഡോക്ടർ എൻ.വി സദാനന്ദൻ, മാടഞ്ചേരി ഉണ്ണി എന്നിവർ സംസാരിച്ചു. തുടര്‍ന്ന്‌ ശശി പൂക്കാട്, പ്രഭാകരൻ ആറാംചേരി എന്നിവരുടെ സംഗീത പരിപാടി, മധുപാൽ കൊയിലാണ്ടിയുടെ ഹാസ്യ കലാവിരുന്ന്, അംഗങ്ങൾ അവതരിപ്പിച്ച കലാപരിപാടികൾ എന്നിവ അരങ്ങേറി.

Advertisement

Description: KSSPU Chemanchery Unit Family Reunion