കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു


പൂക്കാട്: കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ് യൂണിയൻ ചേമഞ്ചേരി യൂണിറ്റ് പ്രവർത്തക സംഗമം പൂക്കാട് കലാലയം സർഗ്ഗവനി ഓഡിറ്റോറിയത്തിൽ കെ.എസ്.എസ്.പി.യു സംസ്ഥാന സെക്രട്ടറി ടി.വി ഗിരിജ ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.യു ചേമഞ്ചേരി യുണിറ്റ് പ്രസിഡണ്ട് പി.ദാമോദരൻ ചടങ്ങിന്‌ അധ്യക്ഷത വഹിച്ചു.

കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് പ്രസിഡണ്ട് എൻ.കെ.കെ മാരാർ പുതിയ അംഗങ്ങളെ സ്വീകരിച്ചു. കെ.എസ്.എസ്.പി.യു പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡണ്ട് വി.പി ബാലകൃഷ്ണൻ എഴുപത്തിയഞ്ച് വയസ് പിന്നിട്ടവരെ ചടങ്ങില്‍ ആദരിച്ചു.

കെ.എസ്.എസ്.പി.യു മുൻ കോഴിക്കോട് ജില്ലാ സെക്രട്ടറി ഇ.ഗംഗാധരൻ നായർ കൈത്താങ്ങ് സഹായ വിതരണം നടത്തി. ടി.പി രാഘവൻ, ജി.കെ ഗംഗാധരൻ, പി ബാലഗോപാലൻ എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു. കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂണിറ്റ് സെക്രട്ടറി എൻ.വി സദാനന്ദൻ സ്വാഗതവും കെ.എസ്.എസ്.പി.യു ചേമഞ്ചേരി യൂണിറ്റ് ട്രഷറർ ഉണ്ണി മാടഞ്ചേരി നന്ദിയും പ്രകടിപ്പിച്ചു.