‘കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ ബി.ജെ.പി – സി.പി.എം മെനയുന്നത് ഒരേ തന്ത്രം’; കൊയിലാണ്ടിയിലെ കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ സമ്മേളന വേദിയില്‍ കെ.മുരളീധരൻ എം.പി
കൊയിലാണ്ടി: കേരളത്തിൽ നില നിൽക്കുന്ന ബി.ജെ.പി – സി.പി.എം രഹസ്യ അജണ്ടയാണ് പ്രധാനമന്ത്രി തൃശൂരിൽ നടത്തിയ പ്രസ്താവനയിലൂടെ വ്യക്തമാക്കുന്നതെന്ന് കെ.മുരളീധരൻ എം.പി. കെഎസ്എസ്പിഎ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോൺഗ്രസ്സിനെ പരാജയപ്പെടുത്താൻ രണ്ടു കൂട്ടരും ഒരേ തന്ത്രമാണ് മെനയുന്നതെന്നും, ഇന്ത്യാ മുന്നണിയെ ദുർബലപ്പെടുത്തുന്ന പ്രവർത്തനമാണ് കേരളത്തിലെ സി.പി.എം നടത്തുന്നതെന്നും മുരളീധരൻ പറഞ്ഞു. ഡിസിസി പ്രസിഡന്റ് അഡ്വ.കെ. പ്രവീൺകുമാർ അധ്യക്ഷത വഹിച്ചു.
കെ.ബാലനാരായണൻ, പി.രത്നവല്ലി, രാജേഷ് കീഴരിയൂർ, വി.പി.ഭാസ്ക്കരൻ, മുരളിധരൻ തോറോത്ത്, കെ.ടി വിനോദ്, എൻ.ഹരിദാസൻ മാസ്റ്റർ, കെ.എം കൃഷ്ണൻ കുട്ടി, പി.പി പ്രഭാകരക്കുറുപ്പ്, എം.വാസന്തി, വി.വി സുധാകരൻ, അരുൺ മണമൽ, രജീഷ് വെങ്ങളത്തു കണ്ടി എന്നിവർ സംസാരിച്ചു. കെ.സി ഗോപാലൻ മാസ്റ്റർ സ്വാഗതവും വാഴയിൽ ശിവദാസൻ നന്ദിയും പറഞ്ഞു.
കെഎസ്എസ്പിഎ പ്രതിനിധി സമ്മേളനം ജനറൽ സെക്രട്ടറി എം.പി. വേലായുധൻ ഉദ്ഘാടനം ചെയ്തു. വയോജനങ്ങൾക്കു പെൻഷൻ നൽകി സഹായിക്കേണ്ട ഭരണകൂടം തുച്ഛമായ പെൻഷൻ വാങ്ങുന്നവരിൽ നിന്നു പോലും മെഡി സെപിന്റെ പേരു പറഞ്ഞ് പ്രതിമാസം 500 രൂപ കവർന്നെടുക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കെ.സി. ഗോപാലൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
ആർ.രാജൻ ഗുരുക്കൾ, ടി.കരുണാകരൻ മാസ്റ്റർ, കെ.രവീന്ദ്രൻമാസ്റ്റർ, സി.വിഷ്ണുനമ്പൂതിരി, എം.എം വിജയകുമാർ, കെ.എം.ചന്ദ്രൻ, വി.സദാനന്ദൻ എന്നിവർ പ്രസംഗിച്ചു. സുഹൃദ് സമ്മേളനം അഡ്വ: കെ.ജയന്ത് ഉദ്ഘാടനം ചെയ്തു. എൻ.സുബ്രഹ്മണ്യൻ, കെ.സി.അബു , കെ.പ്രദീപൻ, വി.ടി സുരേന്ദ്രൻ, ടി.കെ രാജേന്ദ്രൻ, ശ്രീധരൻ പാലയാട്, തങ്കമണി ചൈത്രം, എ.ശ്രീമതി, പി.എം കുഞ്ഞു മുത്തു, സി.പ്രേമവല്ലി കെ.ശ്യാമള, ഭാസ്ക്കരൻ കോട്ടക്കൽ, എ.കെ സുധാകരൻ എന്നിവർ പ്രസംഗിച്ചു.